TopTop
Begin typing your search above and press return to search.

മോഹമുന്തിരി വാറ്റിയ രാവിന് നൃത്തച്ചുവടുകളുമായി ഒരുമ്മ; സ്‌നേഹം പങ്കുവെച്ച് ഗായികയും, സംഗീത സംവിധായകനും

മോഹമുന്തിരി വാറ്റിയ രാവിന് നൃത്തച്ചുവടുകളുമായി ഒരുമ്മ; സ്‌നേഹം പങ്കുവെച്ച് ഗായികയും, സംഗീത സംവിധായകനും

മധുരരാജയിലെ മോഹ മുന്തിരി വാറ്റിയ രാവില്‍ എന്ന പാട്ട് മലയാളികള്‍ ഇരുകൈയ്യുംനീട്ടി സ്വീകരിച്ച ഒന്നായിരുന്നു. സണ്ണിലിയോണ്‍ നൃത്തച്ചുവടുകള്‍വെച്ച സിത്താരകൃഷ്ണന്‍ ആലപിച്ച ഗാനം മലയാളക്കരയില്‍ വലിയ ഓളമാണ് സൃഷ്ടിച്ചത്. എന്നാലിപ്പോള്‍ ഒരു ഉമ്മ ഈ പാട്ടിന് ചുവടുവെക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത് സംഗീത സംവിധായകന്‍ ഗോപിസുന്ദറാണ്.

'എന്റെ സംഗീതത്തോട് കാണിക്കുന്ന സ്‌നേഹത്തിന് നന്ദി,'' എന്ന അടിക്കുറിപ്പോടെയാണ് ഗോപിസുന്ദര്‍ വീഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. ഗോപി സുന്ദറിന്റെ പോസ്റ്റിന് താഴെ കമന്റുമായി ഗായിക സിതാരയും എത്തി. ''അല്ല പിന്നെ, ഒരുപാട് സ്‌നേഹം ഉമ്മിച്ചീ,'' എന്നായിരുന്നു സിതാരയുടെ കമന്റ്. എന്തായാലും ഉമ്മയുടെ ഡാന്‍സ് ഹിറ്റായിരിക്കുകയാണ്.


Next Story

Related Stories