TopTop
Begin typing your search above and press return to search.

നല്ല ഒഴുക്കില്‍ തെലുങ്ക് സംസാരിച്ച് നെയ്റോ‌ബി; മണി ഹെയ്സ്റ്റ് താരം സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറല്‍

നല്ല ഒഴുക്കില്‍ തെലുങ്ക് സംസാരിച്ച് നെയ്റോ‌ബി; മണി ഹെയ്സ്റ്റ് താരം സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറല്‍

ഇന്ത്യയിലെന്നല്ല ലോകത്ത് തന്നെ വലിയ പ്രചാരം നേടിയ സ്പാനിഷ് വെബ് സീരീസാണ് മണി ഹെയ്സ്റ്റ്. മണി ഹെയ്സ്റ്റിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ചെങ്കിലും നെയ്റോ‌ബിയെ കുറച്ചു കൂടുതല്‍ ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്. അതിനാല്‍ തന്നെ നെയ്റോ‌ബിയെക്കുറിച്ചുള്ള അന്വേഷണങ്ങളും കൂടുതലായിരുന്നു. ആ അന്വേഷണത്തില്‍ ചിലരുടെ കണ്ടെത്തല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ആ കണ്ടെത്തല്‍ മറ്റൊന്നുമല്ല, നെയ്റോ‌ബി നല്ല ഒഴുക്കില്‍ തെലുങ്ക് സംസാരിക്കുന്നതാണ് അത്. ആല്‍ബ ഫ്‌ളോറസ് എന്ന സ്പാനിഷ് നടിയാണ് നെയ്റോ‌ബി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആല്‍ബ തന്റെ സ്പാനിഷ് സിനിമയായ വിസെന്റീ ഫെറര്‍ (Vicente Ferrer) എന്ന ചിത്രത്തിലാണ് തെലുങ്ക് സംസാരിക്കുന്നത്. ആന്ധ്ര പ്രദേശുകാരിയായ ഷമിര എന്ന കഥാപാത്രത്തെയാണ് ആ ചിത്രത്തില്‍ ആല്‍ബ അവതരിപ്പിച്ചിരിക്കുന്നത്.

2013-ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ആല്‍ബ തെലുങ്ക് സംസാരിക്കുന്ന ഭാഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധിപേരാണ് ആല്‍ബയുടെ തെലുങ്ക് കേട്ട് അത്ഭുതം പങ്കുവെക്കുന്നത്.


Next Story

Related Stories