Top

ജോലിത്തിരക്കില്‍ ഇന്‍സ്‌പെക്ടര്‍ ഒപ്പം തല മസാജ്‌ചെയ്ത് കുരങ്ങന്‍-വീഡിയോ

ജോലിത്തിരക്കില്‍ ഇന്‍സ്‌പെക്ടര്‍ ഒപ്പം തല മസാജ്‌ചെയ്ത് കുരങ്ങന്‍-വീഡിയോ

പോലീസുകാര്‍ എപ്പോഴും സമ്മര്‍ദ്ദം നിറഞ്ഞ ജോലികളാവും ചെയ്യുക. നിരവധി കേസുകള്‍ അന്വേഷിക്കാനുണ്ടാവും, ഒന്നിനുപിന്നാലെ ഒന്നായി കേസുകള്‍ വന്നോണ്ടിരിക്കുന്നുമുണ്ടാവും. അതിനാല്‍തന്നെ പോലീസുകാരെ ശാന്തതയോടെ നമ്മള്‍ പലപ്പോഴും കാണുകയില്ല.

ഇത്തരത്തില്‍ ടെന്‍ഷന്‍ നിറഞ്ഞ സാഹചര്യങ്ങളില്‍ ആരെങ്കിലും ഒന്ന് തല മസാജ് ചെയ്യാനുണ്ടായിരുന്നെങ്കിലെന്ന് പോലീസുകാരും ആഗ്രഹിക്കുകയില്ലേ ? ഹെഡ് മസാജിന്റെ രസകരമായൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു കുരങ്ങാന്‍ ജോലി ചെയ്യുന്ന പോലീസുകാരന്റെ തല മസാജ് ചെയ്യുന്നതാണ് വീഡിയോ. ഉത്തര്‍പ്രദേശില്‍ നിന്നുള്ളതാണ് വീഡിയോ.

കുരങ്ങന്‍ തലയില്‍ പേന്‍ നോക്കുമ്പോഴും ഇന്‍സ്‌പെക്ടര്‍ ശ്രീകാന്ത് ദ്വിവേദി തന്റെ ജോലികള്‍ ചെയ്യുന്നത് വീഡിയോയില്‍ കാണാം. ഇന്‍സ്‌പെക്ടര്‍ കുരങ്ങന്റെ പ്രവര്‍ത്തികളൊന്നും ശ്രദ്ധിക്കാതെ ഫയലുകള്‍ പരിശോധിക്കുകയാണ്. പലരും ഈ വീഡിയോ രസകരമായ സംഭവമായിട്ടാണ് കണ്ടിരിക്കുന്നത്. എന്നാല്‍ ചിലര്‍ ഈ വീഡിയോ കണ്ട് അസ്വസ്ഥതപ്പെടുന്ന രീതിയിലാണ് പ്രതികരിച്ചിരിക്കുന്നത്.


Next Story

Related Stories