TopTop
Begin typing your search above and press return to search.

'അമ്മ തന്റെ സ്‌നേഹത്തെ വീണ്ടെടുക്കുന്നു'; അഴുക്കു ചാലില്‍ വീണ കുഞ്ഞിനെ രക്ഷിച്ച് ആന (വീഡിയോ)

മനുഷ്യരെ പോലെ തന്നെ മൃഗങ്ങളും സ്വന്തം കുട്ടികളെ സംരക്ഷിക്കുന്നതില്‍ വിട്ടുവീഴ്ച കാണിക്കാത്തവരാണ്. അതിന് ഉദാഹരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ആന തന്റെ കുഞ്ഞിനെ രക്ഷിക്കുന്ന വീഡിയോ. വഴിയരികിലെ അഴുക്കുചാലില്‍ കുടുങ്ങിപ്പോയ ആനക്കുട്ടിയെ ഒരാന രക്ഷിച്ചെടുക്കുന്നതായി വീഡിയോയില്‍ കാണാം. വീഡിയോയില്‍ നിന്നും രക്ഷിക്കുന്നത് പിടിയാനയാണെന്ന് വ്യക്തമാകുന്നു.

രക്ഷിക്കുന്നത് പിടിയാനയായതിനാല്‍ തന്നെ അമ്മമാരുടെ സ്‌നേഹത്തെക്കുറിച്ചു പറഞ്ഞാണ് സോഷ്യല്‍ മീഡിയയില്‍ പലരും ഈ വീഡിയോ പങ്കുവെക്കുന്നത്. പല കമന്റുകളും അത്തരത്തിലുള്ളത് തന്നെ. തന്റെ തുമ്പിക്കൈ ഉപയോഗിച്ചാണ് അഴുക്കു ചാലില്‍ വീണ കുഞ്ഞിനെ പിടിയാന രക്ഷിക്കുന്നത്. അല്‍പ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനയ്ക്ക് കുഞ്ഞിനെ രക്ഷിക്കാനാവുന്നത്. രക്ഷിച്ച ശേഷം രണ്ട് ആനകളും വളരെ ശാന്തരായി നടന്നു പോകുന്നു.

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥന്‍ സൂശാന്ത നന്ദയാണ് ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. 'അമ്മ തന്റെ സ്‌നേഹത്തെ വീണ്ടെടുക്കുന്നു' എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.



Next Story

Related Stories