TopTop
Begin typing your search above and press return to search.

അത്യുഗ്രന്‍ ത്രില്ലര്‍, ഒരു രാജവെമ്പാലയോട് പോരടിച്ച് അമ്മക്കോഴി തന്റെ കുഞ്ഞുങ്ങളെ രക്ഷിച്ചതിങ്ങനെ

അത്യുഗ്രന്‍ ത്രില്ലര്‍, ഒരു രാജവെമ്പാലയോട് പോരടിച്ച്  അമ്മക്കോഴി തന്റെ കുഞ്ഞുങ്ങളെ രക്ഷിച്ചതിങ്ങനെ

പാമ്പിനെ പേടിയില്ലാത്തവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ പ്രിയപ്പെട്ടവരുടെ ജീവന്‍ അപകടത്തിലാകുമ്പോള്‍ എല്ലാ പേടിയും നമ്മള്‍ മറക്കും. അത്തരത്തില്‍ സ്വന്തം കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ പാമ്പിനു മുന്നില്‍ പോരടിക്കുന്ന കോഴിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ താരം. രാജവെമ്പാല മുന്നില്‍ നിന്നും മക്കളെ രക്ഷിക്കുന്ന കോഴിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥന്‍ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്. വീഡിയോയില്‍ കേഴികളുടെ കൂട്ടിലേക്ക് വലിയൊരു പാമ്പ് ഇഴഞ്ഞു വരുന്നത് കാണാം. തുടര്‍ന്ന് തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കാനായി കോഴി പാമ്പിന് നേരെ ചാടി വീഴുന്നു. കുഞ്ഞുങ്ങളെ ഓരോരുത്തരെയായി കൂട്ടിന് പുറത്തേക്ക് എത്തിക്കുന്നത് വരെ കോഴി പാമ്പുമായി പോരാടുന്നു.

കോഴിയുടെ ധൈര്യത്തേയും, സ്വന്തം മക്കളോടുള്ള സ്‌നേഹത്തേയും കൗതുകത്തോടെ നോക്കികാണുകയാണ് സോഷ്യല്‍ മീഡിയ.



Next Story

Related Stories