കോവിഡ് ചികിത്സയില്‍ കഴിയുന്ന എസ് പി ബാലസുബ്രഹ്മണ്യം എത്രയും വേഗം തിരിച്ചെത്തണമെന്നാണ് സംഗീത പ്രേമികളെല്ലാവരും ആഗ്രഹിക്കുന്നത്. സംഗീത ലോകത്തു നിന്നുള്ളവരും എസ് പി ബിക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്. ആ മഹാപ്രതിഭയ്ക്കു വേണ്ടി തന്നോടോപ്പം പ്രാര്‍ഥനയില്‍ പങ്കുചേരണമെന്ന് സംഗീതാരാധകരോട് എ ആര് റഹ്മാനും പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
I request all the music fans to pray for this legend along with me ..#SPBalasubrahmanyam ..he has given us so much joy with his amazing voice! https://t.co/8r2TjQe6wj
— A.R.Rahman (@arrahman) August 14, 2020
നിനക്കു വേണ്ടി കാത്തിരിക്കുന്നു വേദം തിരിച്ചു വാ എന്നായിരുന്നു ഇളയരാജയുടെ പ്രതികരണം. തൊണ്ട ഇടറിയായിരുന്നു ഇളയരാജ വീഡിയോയില്‍ സംസാരിച്ചത്. ഈണം എങ്ങനെയാണോ സ്വരങ്ങളെ വിട്ട് പിരിയാതിരിക്കുന്നത് അതുപോലെ നമ്മുടെ സൗഹൃദം പരിയാതിരിക്കണെമെന്നും ഇളയരാജ പറയുന്നു.
എസ് പി ബി കരുത്തനും പോസിറ്റീവ് ചിന്താഗതിക്കാരനുമായ വ്യക്തിയാണെന്നും എത്രയും പെട്ടെന്ന് അദ്ദേഹം തിരിച്ചുവരുമെന്ന് വിശ്വാസമുണ്ടെന്നുമാണ് കെ എസ് ചിത്ര പറയുന്നത്. ഫേസ്ബുലൂടെയായിരുന്നു ചിത്രയുടെ പ്രതികരണം. ചിത്രയ്ക്കൊപ്പം മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി നിരവധി ഭാഷകളില്‍ എസ് പി ബി പാടിയിട്ടുണ്ട്. സിനിമയിലല്ലാതെ വേദികളിലും ഇരുവരും സംഗീത വിസ്മയം തീര്‍ക്കാറുണ്ടായിരുന്നു.
ചെന്നൈയിലെ ആശുപത്രിയിലാണ് ഇപ്പോള്‍ എസ് പി ബാലസുബ്രമണ്യം ചികിത്സയില്‍ കഴിയുന്നത്.