TopTop
Begin typing your search above and press return to search.

'ലക്കി ഡ്രൈവർ'; ടാങ്കർ ലോറിക്കു മുന്നിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്-വീഡിയോ

ഹൈവേയിലൂടെ വണ്ടിയോടിച്ചു പോകുമ്പോൾ, ചീറിപാഞ്ഞ് ഒരു ലോറി പെട്ടന്ന് മുന്നിൽ വന്നാൽ എത്ര മികച്ച ഡ്രൈവർ ആണെങ്കിലും ഒന്ന് പതറിപോകും. മരണമെത്തി എന്ന് കരുതും. അത്തരമൊരു നിമിഷത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ടാലൊ അതിൽപരമൊരു 'ഭാഗ്യ'മില്ലെന്നു പറയാം. അത്തരത്തിലൊരു വീഡിയോ സോഷ്യല്‍ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. വൈറൽ വ്ലോഗ് എന്ന യൂട്യൂബ് ചാനലിൽ ലക്കി ഡ്രൈവർ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. റഷ്യയിലെ മഞ്ഞുപുതച്ചൊരു ഹൈവേയിലാണ് അപകടം നടന്നിരിക്കുന്നത്. പെട്ടെന്ന് മുന്നിൽ വന്ന ടാങ്കർ ലോറിയെ കണ്ട് വെട്ടിച്ചതും നിയന്ത്രണം വിട്ട ലോറി തെന്നി നീങ്ങിയതും വലിയ അപകടം ഒഴിവാക്കി. മറ്റൊരു വാഹനത്തെ മറികടക്കാൻ ടാങ്കർ ലോറി ശ്രമിച്ചപ്പോഴാണ് സംഭവം നടന്നത്. കണ്ണിലേക്ക് അടിച്ച സൂര്യപ്രകാശത്തിൽ ലോറി ഡ്രൈവർക്ക് കണക്കുപിഴച്ചതാണ് അപകടകാരണം എന്നാണ് പൊലീസ് പറയുന്നത്.


Next Story

Related Stories