TopTop

"ചേട്ടനെന്തിനാ വെളിയിലിറങ്ങിയത്? പെരയ്ക്കകത്ത് ഇരുന്നൂടേ?" ജനതാ കര്‍ഫ്യൂ ദിനത്തില്‍ പൊലീസിങ്ങിന് ഇറങ്ങിയവര്‍ക്ക് കിട്ടിയ പണി

"ചേട്ടനെന്തിനാ വെളിയിലിറങ്ങിയത്? പെരയ്ക്കകത്ത് ഇരുന്നൂടേ?" ജനതാ കര്‍ഫ്യൂ ദിനത്തില്‍ പൊലീസിങ്ങിന് ഇറങ്ങിയവര്‍ക്ക് കിട്ടിയ പണി

പത്തനംതിട്ടയില്‍ ജനതാ കര്‍ഫ്യൂവിനിടയില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങിയവരെ ഭീഷണിപ്പെടുത്താന്‍ ലൈവ് വീഡിയോയും കൊണ്ട് ചെന്നവര്‍ക്ക് കിട്ടിയത് കട്ടപ്പണി. വഴിയിലൂടെ നടന്നുപോകുന്നവരെയും സ്കൂട്ടറില്‍ പോകുന്നവരെയും തടഞ്ഞു നിര്‍ത്തി പൊലീസിങ് നടത്തുകയായിരുന്നു ചിലര്‍. ഭീഷണിപ്പെടുത്തുന്ന രീതിയിലായിരുന്നു പെരുമാറ്റം. ലൈവ് ആണെന്നും പോകാന്‍ പാടില്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത് വീഡിയോയില്‍ കേള്‍ക്കാം. പത്തനംതിട്ടയിലെ ഒരു പ്രാദേശിക ചാനലാണ് ഇതു ചെയ്തതെന്നാണ് വിവരം. വീഡിയോയില്‍ ഒരു പൊലീസുകാരനെയും കാണാം. ഈ പൊലീസുകാരനില്ലാത്ത പരാതിയുമായാണ് ലൈവുകാരന്‍ ആളുകളെ സമീപിച്ചത്.

തികച്ചും വിജനമായിത്തീര്‍ന്ന ടൗണില്‍ ഒന്നോ രണ്ടോ പേര്‍ മാത്രമാണ് ഇടയ്ക്കെല്ലാം വന്നുപോകുന്നതെന്ന് വീഡിയോയില്‍ നിന്നു തന്നെ മനസ്സിലാക്കാം. ഇതിനെ ചോദ്യം ചെയ്ത് വന്ന ഇവരോട് മാധ്യമപ്രവര്‍ത്തകരോടുള്ള ബഹുമാനം കാണിച്ച് ചിലരെല്ലാം ക്ഷമാപണത്തോടെ നിന്നു. എന്നാല്‍ അവസാനം വന്ന കക്ഷി വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. 'ചേട്ടന്‍ എന്തിനാണ് പുറത്തിറങ്ങിയത്' എന്ന് ചോദ്യം ചെയ്ത് അദ്ദേഹം ക്യാമറയ്ക്കു മുമ്പിലേക്ക് വന്നു. ഇതിന് മറുപടി പറയാന്‍ ലൈവിടുന്നയാള്‍ക്ക് സാധിച്ചില്ല. അകത്തിരിക്കാന്‍ പറ്റാത്ത ആള്‍ക്കാരായതു കൊണ്ടാണ് ഇറങ്ങിയതെന്നും, ചേട്ടന്‍ എന്തിനാണ് പുറത്തിറങ്ങി നടക്കുന്നതെന്ന് പറയണമെന്നും, ചേട്ടന് പെരയ്ക്കകത്ത് പോയിരുന്നുകൂടേ എന്നും വീണ്ടും വഴിയാത്രക്കാരന്‍ ചോദിച്ചു. അതിനും മറുപടിയില്ല.



Next Story

Related Stories