TopTop
Begin typing your search above and press return to search.

സന്ദര്‍ശകരില്ല; കൊറോണ കാലത്ത് അക്വേറിയം കാണാനിറങ്ങി പെന്‍ഗ്വിനുകള്‍-വീഡിയോ

സന്ദര്‍ശകരില്ല; കൊറോണ കാലത്ത് അക്വേറിയം കാണാനിറങ്ങി പെന്‍ഗ്വിനുകള്‍-വീഡിയോ

കൊറോണ വൈറസിനെ ചെറുക്കുന്നതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലെ മ്യൂസിയങ്ങളും മൃഗശാലകളും അടച്ചിട്ടിരിക്കുകയാണ്. ഇത്തരത്തില്‍ അടച്ചിട്ട ചിക്കാഗോയിലെ അടച്ച അക്വേറിയത്തില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലായിരിക്കുന്നത്. സന്ദര്‍ശകരെ വിലക്കിയ അക്വേറിയത്തിനുള്ളിലൂടെ രണ്ടു പെന്‍ഗ്വിനുകള്‍ ചുറ്റിക്കറങ്ങുന്നതാണ് വീഡിയോ.

അക്വേറിയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുളളത്. എഡ്വേര്‍ഡും ആനിയും എന്ന് പേരുളള പെന്‍ഗ്വിനുകളാണ് സന്ദര്‍ശകരില്ലാത്ത ഈ ദിവസങ്ങള്‍ ആഘോഷമാക്കിയത്. 4.5 മില്യന്‍ പേരാണ് ഇതിനോടകം വീഡിയോ കണ്ടത്.

അക്വേറിയത്തിലൂടെ സഞ്ചരിക്കുന്ന പെന്‍ഗ്വിനുകളുടെ മൂന്ന് വീഡിയോകളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ലോകത്താകമാനം കൊറോണ ബാധിച്ചവരുടെ എണ്ണം രണ്ട് ലക്ഷം കഴിഞ്ഞിരിക്കുകയാണ്. ജാഗ്യത പാലിക്കുന്നതിന്റെ ഭാഗമായി എല്ലാ വിനോദ സഞ്ചാര ഇടങ്ങളും ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്.


Next Story

Related Stories