Top

"സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ചോപ്ര സിന്ദാബാദ്" - കോണ്‍ഗ്രസ് നേതാവിന്റെ മുദ്രാവാക്യം വിളി വൈറലായി

"സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ചോപ്ര സിന്ദാബാദ്" - കോണ്‍ഗ്രസ് നേതാവിന്റെ മുദ്രാവാക്യം വിളി വൈറലായി

"സോണിയ ഗാന്ധി സിന്ദാബാദ്, കോണ്‍ഗ്രസ് പാര്‍ട്ടി സിന്ദാബാദ്, രാഹുല്‍ ഗാന്ധി സിന്ദാബാദ്, പ്രിയങ്ക ചോപ്ര സിന്ദാബാദ്" - ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാവിന്റെ മുദ്രാവാക്യം വിളികേട്ട് വേദിയിലുണ്ടായിരുന്ന പിസിസി പ്രസിഡന്റ് സുഭാഷ് ചോപ്ര അടക്കമുള്ളവര്‍ അമ്പരന്നു. ഇതെന്താണ് പറയുന്നത് എന്ന മട്ടിൽ സുഭാഷ് ചോപ്ര, നേതാവിനെ നോക്കി. സുരേന്ദർ കുമാര്‍ എന്ന നേതാവാണ് മൈക്ക് കയ്യില്‍ കിട്ടിയപ്പോളുള്ള ആവേശത്തില്‍ പ്രിയങ്ക ഗാന്ധിയെ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയാക്കി പാര്‍ട്ടിയെ നാണം കെടുത്തിയത്.

ആയിരക്കണക്കിന് പരിഹാസ ട്വീറ്റുകളും ഷെയറുകളും ട്രോളുകളുമാണ് പ്രിയങ്ക ചോപ്രയ്ക്കുള്ള കോണ്‍ഗ്രസ് നേതാവിന്റെ സിന്ദാബാദ് വിളിക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ മുദ്രാവാക്യം വിളിയുടെ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്.






Next Story

Related Stories