Top

'എന്നെ തൊടരുത്'; പൊതു ഇടത്തില്‍ ആരാധികയോട് റാണു മണ്ഡല്‍

റാണു മണ്ഡലിനെ അറിയാത്തവര്‍ ഇന്ന് കുറവാണ്. കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് സോഷ്യല്‍ മീഡിയയിലെ താരമായിരുന്നു റാണു. എന്നാല്‍ ഇപ്പോള്‍ അതേ സോഷ്യല്‍ മീഡിയ തന്നെ റാണുവിനെ വിമര്‍ശിക്കുകയാണ്. റാണുവിനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്ന ആരാധികയെ അവര്‍ ശകാരിക്കുന്ന തരത്തിലുള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

തിരക്കുള്ള ഒരു തുണിക്കടയില്‍ റാണു നില്‍ക്കുമ്പോഴാണ് സംഭവം നടക്കുന്നത്. റാണു ആരാധികയെ ശകാരിക്കുന്നത് കണ്ടു നിന്ന് ഒരാളാണ് വിഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്നെ തൊട്ട ആരാധികയോട് തൊടരുത് എന്ന് റാണു പറയുന്നുണ്ട്. റാണുവിനെ വിമര്‍ശിച്ച് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്.

പശ്ചിമ ബംഗാളിലെ റാണാഘാട്ട് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമിലിരുന്ന് ലതാ മങ്കേഷ്‌കറുടെ ''ഏക് പ്യാര്‍ കാ നഗ്മാ ഹേയ്'' എന്ന ഗാനം ആലപിച്ച റാണു മണ്ഡലിന് ആരാധകര്‍ ഏറെയാണ്. സോഷ്യല്‍മീഡിയ ഏറ്റെടുത്ത ആ വീഡിയോ വൈറലായിരുന്നു. തുടര്‍ന്ന് സംഗീത സംവിധായകന്‍ ഹിമേഷ് രേഷാമിയ റാണുവിന്റെ സംഗീതം ശ്രദ്ധിക്കുകയും തന്റെ 'ഹാപ്പി ഹാര്‍ഡി ആന്‍ഡ് ഹീര്‍' എന്ന സിനിമയില്‍ പാടാന്‍ അവസരം നല്‍കുകയും ചെയ്തു. കൂടാതെ ഷാഹിദ് കപൂറും കരീന കപൂറും ഒന്നിച്ചഭിനയിച്ച 36 ചൈന ടൗണ്‍ എന്ന ചിത്രത്തിലെ 'ആഷികി മെന്‍ തേരി' എന്ന ഗാനത്തിന്റെ പുതിയ പതിപ്പും അവര്‍ റെക്കോര്‍ഡ് ചെയ്തിരുന്നു.


Next Story

Related Stories