ആദ്യമായി മിനിസ്ക്രീനിലൂടെ റിലീസ് ചെയ്ത മലയാള ചിത്രമായിരുന്നു കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്. ജിയോ ബേബി സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായ ചിത്രത്തെ കുറിച്ചുള്ള രസകരമായൊരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. റയീസ് പടിപ്പുരക്കല്‍ എഴുതുന്ന കുറിപ്പ് സിനിമയുടെ ഒരു സീനില്‍ ക്യാമറയ്ക്ക് മുന്പിലെത്തുന്ന തന്റെ ബൈക്കിനെക്കുറിച്ചുള്ളതാണ്.
'ടോവിനോ മച്ചാന് ഒരു ബൈക്ക് വര്‍ക്ക് ഷോപ്പില്‍ വരുന്ന സീന്‍..... ആ വര്‍ക്ക്ഷോപ്പില്‍ പണിയാന്‍ വച്ചിരിക്കുന്നതു പോലത്തെ കുറച്ച് കൂതറ ബൈക്ക് അന്വേഷിച്ച് ഷൂട്ടിങ്ങ്കാര് നിക്കുന്ന നേരത്താണ് ഊണ് കഴിഞ്ഞ് പാഞ്ഞ് കടയിലേക്ക് പോയ എന്നെ പിടിച്ചു നിര്‍ത്തി ആ ബൈക്ക് ഒന്ന് തരുമോ എന്ന് ചോദിച്ചത്.... ഇടം വലം നോക്കാതെ അതിന്റെ പേരില്‍ ഒരു കുറവുണ്ടാവരുത് എന്ന് വെച്ച് എന്റെ ബൈക്ക് ഷൂട്ടിങ്ങ് കാര്‍ക്ക് വിട്ടു കൊടുക്കുകയും യാതൊരു പ്രതിഫലവും വാങ്ങിക്കാതെ ഞാന്‍ നടന്ന് എന്റെ കടയിലേക്ക് പോവുകയും ചെയ്തു. വൈകുന്നേരമാണ് എന്റെ ജീവനുതുല്യമായ ആ ബൈക്ക് ഞാന്‍ തിരികെ എടുക്കുന്നത്.....' റയീസ് എഴുതുന്നു.
തന്റെ ബൈക്ക് കഥാപാത്രമായ സിനിമയ്ക്ക് റയീസ് ആശംസയും അറിയിക്കുന്നുണ്ട്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
എന്റെ വീടിന്റെ അടുത്ത് കിലോമീറ്റേര്‍സ് & കിലോമീറ്റേര്‍സ് എന്ന സിനിമയുടെ ഷൂട്ടിങ്ങ് ഉണ്ടായിരുന്നു.... ടോവിനോ മച്ചാന് ഒരു ബൈക്ക് വര്‍ക്ക് ഷോപ്പില്‍ വരുന്ന സീന്‍..... ആ വര്‍ക്ക്ഷോപ്പില്‍ പണിയാന്‍ വച്ചിരിക്കുന്നതു പോലത്തെ കുറച്ച് കൂതറ ബൈക്ക് അന്വേഷിച്ച് ഷൂട്ടിങ്ങ്കാര് നിക്കുന്ന നേരത്താണ് ഊണ് കഴിഞ്ഞ് പാഞ്ഞ് കടയിലേക്ക് പോയ എന്നെ പിടിച്ചു നിര്‍ത്തി ആ ബൈക്ക് ഒന്ന് തരുമോ എന്ന് ചോദിച്ചത്.... ഇടം വലം നോക്കാതെ അതിന്റെ പേരില്‍ ഒരു കുറവുണ്ടാവരുത് എന്ന് വെച്ച് എന്റെ ബൈക്ക് ഷൂട്ടിങ്ങ് കാര്‍ക്ക് വിട്ടു കൊടുക്കുകയും യാതൊരു പ്രതിഫലവും വാങ്ങിക്കാതെ ഞാന്‍ നടന്ന് എന്റെ കടയിലേക്ക് പോവുകയും ചെയ്തു, വൈകുന്നേരമാണ് എന്റെ ജീവനുതുല്യമായ ആ ബൈക്ക് ഞാന്‍ തിരികെ എടുക്കുന്നത്.....
നമ്മളുടെ നിസ്സഹകരണം മൂലം മലയാള സിനിമ മേഖലക്ക് ഒരു പ്രതിസന്ധി ഉണ്ടാവരുതെന്നേ ആ സമയം ഞാന്‍ ആഗ്രഹിച്ചുള്ളൂ.....
തിരശ്ശീലയില്‍ വരില്ല എന്നാണ് ഓര്‍ത്തത്.... പക്ഷേ വീഡിയോയില്‍ മാത്രമല്ല ഡയലോഗിലും എന്റെ സ്പെളണ്ടര്‍ ബൈക്ക് പ്രതിപാദിക്കുന്നുണ്ട്...
എന്റെ ബൈക്ക് കഥാപാത്രമായ സിനിമക്ക് ആശംസകള്‍ .....