TopTop
Begin typing your search above and press return to search.

'പോലീസിനെ മഹത്വവത്കരിച്ച് അഞ്ച് സിനിമ, ഇപ്പോൾ കുറ്റബോധം തോന്നുന്നു', സിങ്കം സംവിധായകൻ ഹരി

പോലീസ് മർദ്ധനത്തെ തുടർന്ന് തമിഴ്നാട്ടിലെ തൂത്തൂക്കുടിയിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധങ്ങൾ തുടരുന്നതിനെടെ സംഭവത്തെ ശക്തമായി അപലപിച്ച് പ്രശസ്ത തമിഴ് സംവിധായകൻ ഹരി. പോലീസ് ഉദ്യോഗസ്ഥരെ നായക കഥാപാത്രങ്ങളാക്കി ഒരുക്കിയ സിങ്കം, സിങ്കം 2, സ്വാമി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് കസ്റ്റഡി മരണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് രംഗത്തെത്തിയത്.

പൊലീസിനെ മഹത്വവത്കരിക്കുന്ന അഞ്ച് സിനിമകൾ സംവിധാനം ചെയ്തതിൽ ഞാൻ ദുഖിക്കുന്നെന്ന് തുറന്ന് പറയുകയാണ് ഹരി. ഇക്കാര്യം വ്യക്തമാക്കുന്ന ഹരിയുടെ പ്രസ്താവനയ്ക്ക് നവ മാധ്യങ്ങളിൽ വലിയ പ്രചാരമാണ് ലഭിക്കുന്നത്. തമിഴ്മാട്ടില്‍ ഒരാൾക്ക് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് തൂത്തുക്കുടി സംഭവം എന്നും ഹരി കുറിക്കുന്നു.

"തമിഴ്നാട്ടിൽ ഒരാൾക്കും സംഭവിക്കാൻ പാടില്ലാത്തതാണ് സാത്താങ്കുളത്ത് സംഭവിച്ചത്. ഈ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിരിക്കുന്നവർക്ക് ഏറ്റവും കടുത്ത ശിക്ഷ നൽകുക എന്നതാണ് ഇതിൽ ചെയ്യാനുള്ളത്. ചില പൊലീസുകാർ ചെയ്ത കുറ്റം പൊലീസ് സേനക്കാകമാനം അപമാനം ഉണ്ടാക്കിയിരിക്കുന്നു. പൊലീസിനെ മഹത്വവത്കരിക്കുന്ന അഞ്ച് സിനിമകൾ സംവിധാനം ചെയ്തതിൽ ഞാൻ ദുഖിക്കുന്നു."- ഹരി കത്തിൽ കുറിച്ചു.

തൂത്തുക്കുടി കസ്റ്റഡി കൊലപാതകം സിബിഐയ്‌ക്ക്‌ വിടാൻ തമിഴ്‌ സർക്കാർ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. സംഭവത്തിൽ സർക്കാരിനെതിരെ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലാണ്‌ കേസ്‌ സിബിഐയ്‌ക്ക്‌ വിടാനുള്ള തീരുമാനം. ലോക്‌ഡൗണിൽ കട തുറന്നതിന്നായിരുന്നു സാത്താന്‍കുളം പൊലീസ്‌ പി ജയരാജിനെയും മകൻ ജെ ബെന്നിക്സിനെയും കസ്റ്റഡിയിലെടുത്തതും ക്രൂര മർദ്ദനത്തിനും ഇടയാക്കിയതെന്നാണ് റിപ്പോർട്ടുകൾ.


Next Story

Related Stories