TopTop
Begin typing your search above and press return to search.

സാനിയ ബോളിവുഡിലെത്തുമോ? വൈറലായി താരത്തിന്റെ ടിക് ടോക്ക് വീഡിയോ

സാനിയ ബോളിവുഡിലെത്തുമോ? വൈറലായി താരത്തിന്റെ ടിക് ടോക്ക് വീഡിയോ

ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയ്ക്ക് കായിക താരമെന്ന നിലയില്‍ ഏറെ ആരാധകരുണ്ട്. എന്നാല്‍ ടെന്നീസിന്‌ പുറത്തും താരത്തിന് മികച്ച സൗഹൃദങ്ങളുണ്ട്. ഫിലിം പാര്‍ട്ടികളില്‍ ഉള്‍പ്പെടെ പങ്കെടുക്കുകയും പതിവായി ബോളിവുഡ് സര്‍ക്കിളിന്റെ ഭാഗമാകാനും സാനിയ ശ്രദ്ധിക്കാറുണ്ട്. ടെന്നീസില്‍ മാത്രമല്ല താന്‍ അഭിനയരംഗത്തും കഴിവുറ്റവളാണ് എന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസം താരം ടിക് ടോക്കില്‍ പുറത്ത് വിട്ട വീഡിയോ. താരം ബോളിവുഡിലേക്ക് ചുവട് വയ്ക്കുകയാണോ എന്നും ആരാധകര്‍ക്ക് തോന്നും.

വീഡിയോയില്‍,സാനിയ 'ദി ബിഗ് ബാംഗ് തിയറി' എന്ന സൂപ്പര്‍ഹിറ്റ് കോമഡി ഷോയിലെ പെന്നി എന്ന കഥാപാത്രത്തിന്റെ ഡയലോഗുകള്‍ അഭിനയിച്ച് കാണിക്കുന്നു. ഷെല്‍ഡനെ ഞാന്‍ സ്‌നേഹിക്കുന്നു ''എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് താഴെ നല്‍കിയിട്ടുണ്ട്. വീഡിയോ പങ്കിട്ടതു മുതല്‍ മൂന്ന് ലക്ഷത്തിലധികം കാഴ്ചകളും 35,000 ലധികം ലൈക്കുകളും നിരവധി കമന്റുകളുമാണ് ലഭിച്ചത്. ലോക്ക്ഡൗണില്‍ മകന്‍ ഇഷാനും മാതാപിതാക്കളുമൊത്ത് ഹൈദരാബാദിലാണ് സാനിയ. ഭര്‍ത്താവ് ഷോയിബ് മാലിക് അമ്മയോടൊപ്പം സിയാല്‍കോട്ടിലാണ്.''എന്റെ ഭര്‍ത്താവില്‍ നിന്ന് അകന്നുനില്‍ക്കുന്നതും ഇഷാന്‍ പിതാവില്‍ നിന്ന് അകന്നുനില്‍ക്കുന്നതും എളുപ്പമല്ല. ഞാങ്ങള്‍ വീണ്ടും ഒരുമിക്കാന്‍ ആഗ്രഹിക്കുന്നതായി സാനിയ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞിരുന്നു.



@mirzasaniar

No being the keyword 😂😂

♬ original sound - averyoberg




Next Story

Related Stories