Top

ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ മക്ക ഇങ്ങനെയാണ് - ചിത്രവുമായി യുഎഇ സഞ്ചാരി ഹസ്സ അൽ മൻസൂരി

ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ മക്ക ഇങ്ങനെയാണ് - ചിത്രവുമായി യുഎഇ സഞ്ചാരി ഹസ്സ അൽ മൻസൂരി

പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മ സ്ഥലവും മുസ്ലീങ്ങളുടെ തീര്‍ത്ഥാടന കേന്ദ്രവുമായ, സൗദി അറേബ്യയിലെ മക്കയുടെ ബഹിരാകാശത്ത് നിന്നുള്ള ചിത്രം വൈറലായിരിക്കുകയാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള യുഎഇ യാത്രികന്‍ ഹസ്സ അല്‍ മന്‍സൂരിയാണ് ബഹിരാകാശത്ത് നിന്നുള്ള മക്കയുടെ കാഴ്ച ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മക്കയുടെ ഉപഗ്രഹ ദൃശ്യം, വിശ്വാസികളുടെ ഹൃദയം തുടിക്കുന്ന, അവരുടെ നാവുകള്‍ ദൈവനാമം ഉച്ചരിക്കുന്ന ഇടത്തിന്റെ ചിത്രം, സഹോദര രാജ്യമായ സൗദി അറേബ്യയോടുള്ള എല്ലാ സ്‌നേഹത്തോടെയും എന്ന കാപ്ഷനോടെയാണ് ഹസ്സ മന്‍സൂരിയുടെ പോസ്റ്റ്.


മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന യുഎഇ ബഹിരാകാശ പരിപാടിയുടെ ഭാഗമായാണ് ഹസ്സ മന്‍സൂരി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) എത്തിയത്. ബഹിരാകാശത്തെത്തുന്ന ആദ്യ യുഎഇ പൗരനാണ് ഹസ്സ മന്‍സൂരി. ഹസ്സ മന്‍സൂരി, നിക്ക് ഹേഗ്, അലക്‌സി ഒവ്ചിനിന്‍ എന്നിവരടങ്ങിയ സോയൂസ് എംഎസ് 12 സംഘം ഭൂമിയില്‍ തിരിച്ചെത്തി. കസാഖ്‌സ്താനിലാണ് ഇവര്‍ ലാന്‍ഡ് ചെയ്തത്. ഐഎസ്എസിലെ വാസത്തിനിടെ മന്‍സൂരി 128 തവണ ഭൂമിയെ വലം വച്ചു. ഇത് ഏതാണ്ട് 50 ലക്ഷം കിലോമീറ്റര്‍ വരും.


Next Story

Related Stories