TopTop
Begin typing your search above and press return to search.

ദൂരദര്‍ശനില്‍ ഷാരൂഖിന് എന്തായിരുന്നു പണി? ആദ്യകാല വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ദൂരദര്‍ശനില്‍ ഷാരൂഖിന് എന്തായിരുന്നു പണി? ആദ്യകാല വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഷാരൂഖ് ഖാന്‍ ഇന്നത്തെ സൂപ്പര്‍ താരം പദവിയിലേക്ക് നടന്നു കയറിയത് വ്യത്യസ്ത വഴികളിലൂടെയാണ്. ഡല്‍ഹിയിലെ ഇടത്തരം കുടുബത്തില്‍ നിന്നെത്തിയ ചെറുപ്പക്കാരന്റെ ആദ്യ ചുവടുകള്‍ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ടെലിവിഷന്‍ പരിപാടിയില്‍ തുടങ്ങി സീരിയലുകളിലൂടെയാണ് ഷാരൂഖ് ബോളിവുഡിന്റെ കിംഗ് ഖാന്‍ ആയി മാറുന്നത്.

ഷാരൂഖ് ഖാന്‍ ദൂരദര്‍ശനില്‍ പരിപാടി അവതരിപ്പിക്കുന്ന കാലത്തുള്ള ഒരു വീഡിയോ ക്ലിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവമായിരിക്കുന്നത്. ഒരു സംഗീത പരിപാടി അവതരിപ്പിക്കുന്ന ഷാരൂഖിനെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സീറോയായിരുന്നു ഏറ്റവും ഒടുവില്‍ ഇറങ്ങിയ ചിത്രം. അതിനുശേഷം അഭിനയ ജീവിതത്തിന് ഒരു ഇടവേള നല്‍കിയിരിക്കുകയാണ് താരം. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കണം എന്നതിനാലാണ് പുതിയ ചിത്രങ്ങളില്‍ ഒപ്പുവെക്കാതിരിക്കുന്നതെന്നാണ് ഷാരൂഖ് പറയുന്നത്. ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷാരൂഖിന്റെ പ്രതികരണം.


Next Story

Related Stories