Top

വിജയദശമി ദിനത്തില്‍ പട്ടിക്കുട്ടികളുമായി ശോഭന, ട്രോളുമായി സോഷ്യല്‍ മീഡിയ

വിജയദശമി ദിനത്തില്‍ പട്ടിക്കുട്ടികളുമായി ശോഭന, ട്രോളുമായി സോഷ്യല്‍ മീഡിയ

വളര്‍ത്തു മൃഗങ്ങളെ സ്വന്തം കുടുംബത്തിലെ അംഗങ്ങളായി കരുതുന്നവരാണ് മൃഗസ്‌നേഹികള്‍. ഇത്തരത്തില്‍ വളര്‍ത്തുമൃഗങ്ങളെ വീട്ടുകാരെ പോലെ തന്നെ പരിഗണിക്കുന്ന മൃഗസ്‌നേഹിയാണ് നടി ശോഭനയും. തന്റെ പ്രിയപ്പെട്ട വളര്‍ത്തു മൃഗങ്ങള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് ശോഭന തന്റെ ആരാധനകര്‍ക്ക് വിജയദശമി ആശംസകള്‍ നേര്‍ന്നത്.

'വീട്ടിലെ എല്ലാവരുടെയും വിജയദശമി ആശംസകള്‍' എന്നാണ് താരം കുറിച്ചത്.

'ഇതെല്ലാം ചേച്ചി എഴുത്തിനിരുത്തിയ കുഞ്ഞുങ്ങളാണോ?', 'സ്‌നേഹിച്ചാല്‍ തിരിച്ചു സ്‌നേഹിക്കും കടിക്കില്ല വിശ്വസിക്കാം', 'ശോഭന ചേച്ചിക്ക് നല്ല ആരോഗ്യം ഉണ്ടെന്ന് മനസ്സിലായി' തുടങ്ങി നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

'ഇന്നത്തെ ദിവസത്തില്‍ ഇടാന്‍പറ്റിയ പിക്ച്ചര്‍ തന്നെ. ഒരര്‍ത്ഥത്തില്‍ ഇവറ്റകളെ പരിപാലിക്കുന്നതാണ് നല്ലത്. മക്കള്‍ നാളെ സ്വത്തിനുവേണ്ടി വൃദ്ധസദനത്തിലാക്കി, അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു എന്നൊന്നും പറയില്ലല്ലോ' എന്ന കമന്റും ഒരാള്‍ നല്‍കുന്നു.

എന്നാല്‍ ഇതൊന്നും വകവയ്ക്കാതെ പ്രിയതാരത്തിന്റെ ആശംസകള്‍ക്ക് മറുപടി പറഞ്ഞു തിരിച്ചു ആശംസ നല്‍കി പോകുന്നവരും കൂട്ടത്തില്‍ ഉണ്ട്. എന്തായാലും ട്രോളുകളൊടൊന്നും ശോഭന ഇതുവരെ പ്രതികരിച്ചിട്ടില്ല.


Next Story

Related Stories