TopTop

'മോഹമുന്തിരി വാറ്റിയ രാവില്‍'; സിത്താരയുടെ ഹിറ്റ് ഗാനവുമായി മകള്‍ സായു

മലയാളിയുടെ പ്രിയപ്പെട്ട ഗായികമാരില്‍ ഒരാളാണ് സിത്താര. സിത്താരയുടെ പാട്ടുകളെല്ലാം സംഗീതാസ്വാദകര്‍ ഇരുകൈയ്യുംനീട്ടി സ്വീകരിച്ചവയുമാണ്. സിത്താരയ്ക്ക് പിന്നാലെ സിത്താരയുടെ മകള്‍ സായു പാടുന്ന പാട്ടുകളും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്.

ഇപ്പോഴിതാ സിത്താര പാടിയ സുപ്പര്‍ഹിറ്റ് മോഹമുന്തിരിയുമായി എത്തിയിരിക്കുകയാണ് സായു. ഗായിക അഭയ ഹിരണ്‍മയിക്കൊപ്പമാണ് ഇക്കുറി സായു പാടിയിരിക്കുന്നത്. അഭയ തന്നെയാണ് ഇരുവരും പാടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

ആദ്യം 'മുപ്പൊഴുതും ഉന്‍ കര്‍പനൈകള്‍' എന്ന ചിത്രത്തിലെ സിതാര കൃഷ്ണകുമാര്‍ പാടിയ 'കണ്‍കള്‍ നീയേ കാട്രും നീയേ' എന്ന ഗാനത്തിന്റെ അതിമനോഹരമായ ഒരു കവര്‍ വേര്‍ഷനിലൂടെയാണ് സിതാരയോടൊപ്പം സായു നമുക്ക് മുന്നില്‍ എത്തിയത്. എന്നാല്‍ 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' എന്ന ചിത്രത്തിലെ 'ഈ ജാതിക്കാ തോട്ടം' എന്ന പാട്ട് പാടുന്ന സായുവിന്റെ വീഡിയോ ആയിയിരുന്നു സോഷ്യല്‍ മീഡിയയില്‍ തരംഗമായത്.


Next Story

Related Stories