TopTop

'ഈ ആളുകളൊക്കെ എവിടെപ്പോയി?'; മേപ്പയ്യൂര്‍ അങ്ങാടിയിലിറങ്ങി പുള്ളിവെരുക്-വീഡിയോ

ലോകത്താകമാനം പടര്‍ന്നുപിടിച്ച കൊറോണ വൈറസിനെ തോല്‍പ്പിക്കാനുള്ള ജാഗ്രതയിലാണ് ഇപ്പോള്‍ ജനങ്ങള്‍. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ലോക് ഡൗണ്‍ നടപ്പിലാക്കിയിരികികുകയാണ്. ഇതിനോട് ആത്മാര്‍ത്ഥമായിതന്നെയാണ് ആളുകള്‍ സഹകരിക്കുന്നത്. റോഡുകളില്‍ ആളും വാഹനങ്ങളുമൊക്കെ ഒഴിഞ്ഞിരിക്കുകയാണ്. ലോകം അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമായ അവസ്ഥ. വായു, ജല മലിനീകരണത്തോത് ഉയര്‍ന്നിരുന്ന പല നഗരങ്ങളിലും അത് കുത്തനെ താഴ്ന്നു. അന്തരീക്ഷവും വെള്ളവും തെളിഞ്ഞു.

ഈ സാഹചര്യത്തില്‍ പ്രകൃതി ശാന്തമായ അവസ്ഥയിലേക്ക് തിരികെ എത്തുന്നതിന്റെ വീഡിയോകളും ഫോട്ടോകളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇത്തരത്തില്‍ കൗതുകമുണര്‍ത്തുന്ന ഒരു വീഡിയോ എത്തിയിരിക്കുന്നത് കോഴിക്കോട് നിന്നാണ്. മേപ്പയ്യൂര്‍ അങ്ങാടിയിലെ റോഡിലൂടെ നിര്‍ഭയം നടന്നുനീങ്ങുന്ന പുള്ളിവെരുകിന്റേതാണ് ഈ വീഡിയോ. മെരു എന്ന് നാട്ടിന്‍പുറങ്ങളില്‍ അറിയപ്പെടുന്ന ഗ്രാമങ്ങളില്‍ കാണുന്ന ഇത് അങ്ങാടിയില്‍ എങ്ങനെ എത്തി എന്നറിയില്ല. തൊട്ടടുത്തെങ്ങും വനമുള്ള പ്രദേശമല്ല മേപ്പയ്യൂര്‍. മനുഷ്യന്റെ നിഴല്‍ കണ്ടാല്‍പോലും ഓടി രക്ഷപ്പെടുന്ന ഈ മൃഗം രോഗബാധയോ കാഴ്ചശക്തി കുറവോ കൊണ്ടാകാം അങ്ങാടിയിലൂടെ പതുക്കെ നടന്നതെന്നാണ് കരുതുന്നത്. ഷബീര്‍ ജന്നത്ത് എന്ന മേപ്പയൂര്‍ സ്വദേശിയാണ് വിഡിയോ എടുത്തത്.

നിര്‍ഭയമായി റോഡിലൂടെ നടന്നുനീങ്ങുന്ന മെരുവിന്റെ വീഡിയോ അത്ഭുതത്തോടെയാണ് ആളുകള്‍ നോക്കിക്കാണുന്നത്.


Next Story

Related Stories