TopTop
Begin typing your search above and press return to search.

കൊറോണ വാര്‍ഡിലെ സേവനത്തിനുശേഷം തിരികെയെത്തിയ നേഴ്‌സിനെ നാട്ടുകാര്‍ സ്വീകരിച്ചതിങ്ങനെ-വീഡിയോ

കൊറോണ വാര്‍ഡിലെ സേവനത്തിനുശേഷം തിരികെയെത്തിയ നേഴ്‌സിനെ നാട്ടുകാര്‍ സ്വീകരിച്ചതിങ്ങനെ-വീഡിയോ

ആരോഗ്യപ്രവര്‍ത്തകരുടെ രാവും പകലുമുള്ള പ്രവര്‍ത്തനങ്ങളാണ് കോവിഡ് 19നെ ചെറുത്ത് തോല്‍പ്പിക്കാന്‍ നമുക്ക് പിന്തുണയാവുന്നത്. ഐസുലേഷനിലും ക്വോറന്റൈനിലുമുള്ളവര്‍ക്കൊപ്പം ആത്മവിശ്വാസത്തോടെ അവര്‍ നില്‍ക്കുന്നതിനാല്‍ തന്നെയാണ് കൂടുതല്‍ ആളുകളിലേക്ക് രോഗം പടരാതെ തടയാന്‍ കാരണമായിരിക്കുന്നത്. തങ്ങളുടെ ജോലികള്‍ കഴിഞ്ഞ് തിരിച്ചെത്തുന്ന ആരോഗ്യപ്രവര്‍ത്തകരെ ഈ ജാഗ്രതയുടെ ദിവസങ്ങളില്‍ നന്ദിയും സ്‌നേഹവും അറിയിച്ചുതന്നെ നമ്മള്‍ സ്വീകരിക്കേണ്ടതുണ്ട്.

ഇത്തരമൊരു സാഹചര്യത്തില്‍ മാതൃകയാവുകയാണ് തളിപ്പറമ്പ് മഴൂരിലെ നാട്ടുകാര്‍. പരിയാരം മെഡിക്കല്‍ കോളേജ് കൊറോണ വാര്‍ഡില്‍ രണ്ടു മാസമായി സേവനം അനുഷ്ഠിച്ചു തിരിച്ചുവന്ന നഴ്സിങ് അസിസ്റ്റന്റ് സരിതക്ക് ഈ ഗ്രാമവാസികള്‍ നല്‍കിയ സ്വീകരണത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. പൂച്ചെണ്ടുകളും സമ്മാനങ്ങളുമായി സരിതയെ ആളുകള്‍ കാത്ത്‌നില്‍ക്കുകയായിരുന്നു. പൂച്ചെണ്ടുകളും പുഞ്ചിരിയും നല്‍കി സരിതയ്‌ക്കൊപ്പം നടക്കുമ്പോഴും അവര്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടായിരുന്നു.



Next Story

Related Stories