TopTop
Begin typing your search above and press return to search.

ഗാംഗുലി വീണ്ടും ബാല്‍ക്കണിയില്‍ - ഇത്തവണ കുപ്പായമൂരിയില്ല, ഒരു മാവിനെ ശരിപ്പെടുത്തി

ഗാംഗുലി വീണ്ടും ബാല്‍ക്കണിയില്‍ - ഇത്തവണ കുപ്പായമൂരിയില്ല, ഒരു മാവിനെ ശരിപ്പെടുത്തി

2002 ജൂലായ് 13ന് ഇംഗ്ലണ്ടിനെ ചെയ്‌സ് ചെയ്ത് പോരാടി, മുഹമ്മദ് കൈഫ് - യുവരാജ് സിംഗ് കൂട്ടുകെട്ട് ഇന്ത്യക്ക് അപ്രാപ്യമായിരുന്ന വിജയവും നാറ്റ് വെസ്റ്റ് ട്രോഫിയും നേടിത്തന്നപ്പോള്‍, അന്നത്തെ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ലോര്‍ഡ്‌സിലെ വിഖ്യാതമായ ബാല്‍ക്കണിയില്‍ നിന്ന് ജഴ്‌സിയൂരി ആവേശം പ്രകടിപ്പിച്ചു. ഈ പ്രകടനത്തിൻ്റെ ദൃശ്യം ക്രിക്കറ്റ് ചരിത്രത്തില്‍ അവിസ്മരണീയമായി മാറി. വിക്കറ്റുകൾ ഓരോന്നായി വീണ്, ബാറ്റിംഗ് നിര തകർന്നടിഞ്ഞുനിൽക്കുമ്പോളാണ് യുവപോരാളികളായിരുന്ന കൈഫും യുവരാജും ഇന്ത്യയെ പിടിച്ചുയർത്തിയത്. ഇന്ത്യന്‍ ടീമിനെ പോരാട്ടവീറിന്റേയും വിജയത്തിന്റേയും പാതയിലേയ്ക്ക് നയിച്ച ക്യാപ്റ്റന്റെ ഹീറോ പ്രകടനമായിരുന്നു ലോർഡ്സിൻ്റെ ബാൽക്കണിയിൽ അന്ന് കണ്ടത്. എന്നാൽ 18 വര്‍ഷങ്ങള്‍ക്ക് ശേഷം ബിസിസിഐ പ്രസിഡന്റായ ഗാംഗുലി മറ്റൊരു ബാല്‍ക്കണയിലിറങ്ങി നിന്നത്, ഉംപുന്‍ ചുഴലിക്കാറ്റിനിടെ വീട്ടിലേയ്ക്ക് ചാഞ്ഞുവന്ന മാവിനെ നീക്കാനാണ്. പരമാവധി ശക്തി ഉപയോഗിച്ച് താൻ അത് ചെയ്തതായി ഗാംഗുലി ട്വീറ്റ് ചെയ്തു. കമന്റുകള്‍ പിന്നാലെ വന്നു - "ദാദ, ഇത് മറ്റൊരു ബാല്‍ക്കണിയും മറ്റൊരു ശക്തിപ്രകടനവും" എന്നായിരുന്നു നാറ്റ് വെസ്റ്റ് ട്രോഫി വിജയം ഓര്‍മ്മിപ്പിച്ച് ഒരു ആരാധകന്റെ കമന്റ്‌.




Next Story

Related Stories