TopTop
Begin typing your search above and press return to search.

'കലാകാരിക്ക് എന്തും മാധ്യമമാണ്'; ടിക് ടോക് ഡിലീറ്റ് ചെയ്ത് സൗഭാഗ്യ വെങ്കിടേഷ്

ഇന്ത്യയില്‍ ഏറെ ജനപ്രീതി നേടിയ ആപ്ലിക്കേഷനാണ് ടിക് ടോക്. ടിക് ടോക് വഴി പ്രശസ്തരായ നിരവധി പേര്‍ കേരളത്തിലും ഉണ്ട്. അത്തരത്തില്‍ ടിക് ടോകിലൂടെ പ്രശസ്തയായ വ്യക്തിയാണ് സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യ വെങ്കിടേഷിന്റെ വീഡിയോകള്‍ക്ക് ധാരാളം ആരാധകരുണ്ടായിരുന്നു. എന്നാല്‍ രാജ്യത്ത് ടിക് ടോക് നിരോധിച്ച പ്രഖ്യാപനം വന്നയുടന്‍ തന്നെ ആപ്ലിക്കേഷന്‍ ഡിലീറ്റ് ചെയ്തിരിക്കുയാണ് സൗഭാഗ്യ വെങ്കടേഷ്.

ടിക് ടോക് നിരോധിച്ചത് കാരണം താന്‍ തകര്‍ന്നുപോകുമോയെന്ന് ചോദിച്ചവരുണ്ട്. ഇത് ടിക് ടോക് ആപ്പ് ആണ്, സൗഭാഗ്യ വെങ്കടേഷ് അല്ല എന്നായിരുന്നു മറുപടി. ഒരു കലാകാരിക്ക് എന്തും മാധ്യമമാണ്, പ്ലാറ്റ്‌ഫോമാണ് എന്നും സൗഭാഗ്യ വെങ്കടേഷ് പറയുന്നു.

ഫേസ്ബുക്കിലൂടെയാണ് താന്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്ത കാര്യം സൗഭാഗ്യ അറിയിച്ചത്. ടിക് ടോകില്‍ 15 ലക്ഷം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു സൗഭാഗ്യയ്ക്ക്.



Next Story

Related Stories