TopTop

ഈ യുവതാരം അടുത്ത ധോണിയോ? തകര്‍പ്പന്‍ സ്റ്റംപിംഗ് വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

ഈ യുവതാരം അടുത്ത ധോണിയോ? തകര്‍പ്പന്‍ സ്റ്റംപിംഗ് വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

ലോകക്രിക്കറ്റില്‍ ശക്തരായ ടീമുകളില്‍ മികവുള്ള കളിക്കാര്‍ ഉള്ളതു പോലെ തന്നെ ചില കുഞ്ഞന്‍ ടീമുകളിലും കഴിവും മികച്ച കളി പുറത്തെടുക്കുന്നതുമായ താരങ്ങള്‍ ഉണ്ട്. സിംബാബ്വെയുടെ ടീമിലെ മികവുള്ള 17 കാരനായ വിക്കറ്റ് കീപ്പറെ ധോണിയെന്നും സംഗക്കാരയെന്നും വിളിക്കുകയാണ് ആരാധകര്‍. ന്യൂസിലാന്‍ഡ് ടീമിനെതിരെ സിംബാബ്വെയുടെ വിക്കറ്റ് കീപ്പര്‍ ഡെന്‍ ഷഡെന്‍ഡോര്‍ഫിന്റെ പ്രകടനമാണ് ക്രിക്കറ്റ് ലോകത്ത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്.

ന്യൂസിലാന്‍ഡിന്റെ ഇന്നിങ്സിലെ 36ാമത്തെ ഓവറിലായിരുന്നു സംഭവം. ഓവറിലെ നാലാമത്തെ ഡെലിവറിയില്‍ ക്രീസിന് പുറത്തേക്കിറങ്ങി കീവീസ് ബാറ്റ്സ്മാന്‍ ഷോട്ടിന് ശ്രമിച്ചു. പക്ഷേ കണക്കു കൂട്ടല്‍ തെറ്റി. തന്റെ ഇടതുവശത്തേക്കെത്തിയ പന്ത് പിടിച്ചെടുക്കുന്നതിനൊപ്പം, സ്റ്റംപ് കാണാതെ തന്നെ വിക്കറ്റ് കീപ്പര്‍ അത് സ്റ്റംപിലേക്ക് എറിഞ്ഞു. സിംബാബ്വെയുടെ യുവതാരത്തിന്റെ ഉന്നം തെറ്റിയില്ല. വിക്കറ്റ് വീണു. കളിയില്‍ സിംബാബ്വെ നാല് വിക്കറ്റിന്റെ ജയവും സ്വന്തമാക്കി. ധോനിയോടും സംഗക്കാരയോടുമെല്ലാമാണ് സിംബാബ്വെയുടെ ഈ യുവ വിക്കറ്റ് കീപ്പറെ വിശേഷിപ്പിക്കുന്നത്.




Next Story

Related Stories