TopTop
Begin typing your search above and press return to search.

VIDEO|കമ്മിന്‍സിനെതിരെ സൂര്യകുമാറിന്റെ കൂറ്റന്‍ സിക്‌സര്‍; വണ്ടറടിച്ച് ഹാര്‍ദിക് പാണ്ഡ്യ

VIDEO|കമ്മിന്‍സിനെതിരെ സൂര്യകുമാറിന്റെ കൂറ്റന്‍ സിക്‌സര്‍; വണ്ടറടിച്ച് ഹാര്‍ദിക് പാണ്ഡ്യ

ഐപിഎല്ലില്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ചിദംബരം സ്റ്റേഡിയത്തില്‍ മുംബൈ ഉയര്‍ത്തിയ 153 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പോരാട്ടം 142 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത മുംബൈ, നിശ്ചിത 20 ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തിലാണ് 152 റണ്‍സ് കണ്ടെത്തിയത്. മുംബൈയ്ക്കായി സൂര്യകുമാര്‍ യാദവും രോഹിത് ശര്‍മയും തിളങ്ങി. 36 പന്തില്‍ 2 സിക്സും 7 ഫോറും ഉള്‍പ്പെടെ 56 റണ്‍സാണ് സൂര്യകുമാര്‍ യാദവ് കുറിച്ചത്.

വീഡിയോ കാണാം മത്സരത്തില്‍ മികച്ച ഫോമില്‍ ബാറ്റ് വീശിയ സൂര്യകുമാര്‍ യാദവിന്റെ കൂറ്റന്‍ സിക്‌സറാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയം. പാറ്റ് കമ്മിന്‍സ് എറിഞ്ഞ പത്താമത്തെ ഓവറില്‍ ഒരു കൂറ്റന്‍ സിക്‌സര്‍ അടിച്ചാണ് പതിവ് ശൈലിയില്‍ സൂര്യകുമാര്‍ യാദവ് അര്‍ധസെഞ്ചുറി തികച്ചത്. ലെഗ്‌സൈഡിലേക്ക് ആഞ്ഞടിച്ച പന്ത് 99 മീറ്റര്‍ ദൂരമുള്ള സിക്‌സറായി. എന്നാല്‍ സൂര്യകുമാറിന്റെ കൂറ്റന്‍ സിക്‌സര്‍ അത്ഭുതത്തോടെ നോക്കുന്ന സഹതാരം ഹാര്‍ദീക് പണ്ഡ്യയെയും വീഡിയോയില്‍ കാണാം. 33 പന്തില്‍ നിന്നാണ് സൂര്യകുമാര്‍ അര്‍ധസെഞ്ച്വറി നേടിയത്.



Next Story

Related Stories