TopTop
Begin typing your search above and press return to search.

വിട്ടുപോവാതെ സുശാന്ത്, 'എംഎസ് ധോണി' ക്ലൈമാക്‌സ് രംഗം ടെലിവിഷനില്‍ കാണുന്ന വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

വിട്ടുപോവാതെ സുശാന്ത്,

ബോളിവുഡ് താരം സുശാന്ത് സിങ്ങ് രജ്പുതിന്റെ മരണം ഇപ്പോഴും ഒരു ഞെട്ടല്‍ ആയി സിനിമ പ്രേമികളില്‍ നിലനില്‍ക്കുന്നു. ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ സുശാന്തിന്റെ വീഡിയോകള്‍ ആരാധകര്‍ പങ്കിടാറുണ്ട്. അത്തരത്തില്‍ സുശാന്തിന്റെ പഴയൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

സുശാന്ത് പ്രധാന വേഷത്തിലെത്തി വലിയ വിജയമായ 'എംഎസ് ധോണി, ദി അണ്‍ടോള്‍ഡ് സ്റ്റോറി' എന്ന സിനിമ ടെലിവിഷനില്‍ കാണുന്ന സുശാന്തിന്റെ വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ എംഎസ് ധോണിയുടെ കഥ പറഞ്ഞ സിനിമ സുശാന്തിന്റെ മികച്ച സിനിമകളില്‍ ഒന്നായിരുന്നു. വീഡിയോയില്‍ സിനിമയുടെ ക്ലൈമാക്‌സ് രംഗം കാണുന്ന സുശാന്തിനെ കാണാം.

ഈ മാസം 14ന് പുലര്‍ച്ചെയാണ് മുംബൈ ബാന്ദ്രയിലെ സ്വന്തം വീട്ടില്‍ സുശാന്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സുശാന്തിന്റെ മരണ ശേഷം നെപ്പോട്ടിസത്തെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചുമെല്ലാമുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്.



Next Story

Related Stories