TopTop
Begin typing your search above and press return to search.

'പുരുഷനെ ഇംപ്രസ് ചെയ്യിക്കാൻ അച്ചടക്കം വേണം' പെൺകുട്ടികളോടുള്ള അധ്യാപികയുടെ ഉപദേശത്തിനെതിരെ സോഷ്യൽ മീഡിയ

ഒരു കൂട്ടം വിദ്യാര്‍ത്ഥിനികള്‍ക്കു മുന്നില്‍ നിന്ന് പ്രസംഗിക്കുന്ന അധ്യാപികയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സ്ത്രീയും പുരുഷനുമൊക്കെ സമമാണെന്നുള്ളത് വാചകത്തിലേ ഉള്ളൂ. ഒരു പുരുഷനും ചാടിമറിഞ്ഞു നടക്കുന്ന പെണ്‍കുട്ടികളെ ഇഷ്ടപ്പെടില്ല. എന്നാണ് വീഡിയോയില്‍ അധ്യാപിക പറയുന്നത്. ഇത്തരത്തിലാണൊ അധ്യാപിക കുട്ടികള്‍ക്ക് ക്ലാസ് എടുക്കേണ്ടത് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. അടക്കത്തോടും ഒതുക്കത്തോടും കൂടി നിന്നുനോക്കിയേ ഒരു ഡോക്ടറാവും. അച്ചടക്കത്തോടു കൂടി പെണ്‍കുട്ടികള്‍ വളര്‍ന്നുവരണം. സ്ത്രീയും പുരുഷനുമൊക്കെ സമമാണെന്നുള്ളത് വാചകത്തിലേ ഉള്ളൂ. ഒരു പുരുഷനും ചാടിമറിഞ്ഞു നടക്കുന്ന പെണ്‍കുട്ടികളെ ഇഷ്ടപ്പെടത്തില്ല. അച്ചടക്കത്തോടു കൂടി നല്ല കുട്ടികളായി വളര്‍ന്ന് ഉയര്‍ന്ന മേഖലയിലേക്ക് എത്തണം എന്നാണ് അധ്യാപിക കുട്ടികളോട് പറയുന്നത്. പെണ്‍കുട്ടികള്‍ ജീവിക്കുന്നത് പുരുഷന്മാരെ ഇംപ്രസ് ചെയ്യാന്‍ വേണ്ടി മാത്രമാണൊ എന്നാണ് ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് പലരും ചേദിക്കുന്നത്. ആത്മാഭിമിനത്തോടെ ജീവിക്കാന്‍ പഠിപ്പിക്കേണ്ട അധ്യാപകര്‍ തന്നെ ഇങ്ങനെ ചെയ്യുന്നത് ശരിയാണൊ എന്നും പലരും ചോദിക്കുന്നുണ്ട്. ഏത് സ്‌കൂളിലാണ് ഈ സംഭവം നടന്നത് എന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.


Next Story

Related Stories