TopTop

"പയ്യൻമാരെക്കൊണ്ട് അത്രയ്ക്ക് പ്രശ്നമൊന്നുമില്ല; ഉണ്ടെങ്കിൽ തന്നെ പെമ്പിള്ളേര് ആസ്വദിച്ചോളും": സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ടിജി മോഹന്‍ദാസ്

"പയ്യൻമാരെക്കൊണ്ട് അത്രയ്ക്ക് പ്രശ്നമൊന്നുമില്ല; ഉണ്ടെങ്കിൽ തന്നെ പെമ്പിള്ളേര് ആസ്വദിച്ചോളും": സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ടിജി മോഹന്‍ദാസ്

ട്വിറ്ററില്‍ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ബിജെപി ഇന്റലക്ച്വല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ ടിജി മോഹന്‍ദാസ്. കൊറോണവൈറസ് വ്യാപനം സംബന്ധിച്ച് കഴിഞ്ഞദിവസം പ്രധാനമന്ത്രി നല്‍കിയ നിര്‍ദ്ദേശങ്ങളെ പ്രശംസിക്കുന്നതിനിടയിലാണ് സ്ത്രീവിരുദ്ധ പരാമര്‍ശം വന്നത്. ബസ്സിലും മറ്റും ചെറുപ്പക്കാരികളെ ശല്യം ചെയ്യുന്നത് 55.75 വയസ്സുള്ള 'കിളവന്മാര്‍' ആണെന്നും പയ്യന്മാരെക്കൊണ്ട് അത്ര പ്രശ്നമില്ലെന്നും പറഞ്ഞ് ടിജി മോഹന്‍ദാസ്, ഇനി പ്രശ്നമുണ്ടെങ്കില്‍ത്തന്നെ അത് പെണ്‍കുട്ടികള്‍ സഹിച്ചോളുമെന്ന് പ്രസ്താവിച്ചു.

ടിജി മോഹന്‍ദാസിന്റെ തുടര്‍ ട്വീറ്റുകള്‍ ഇപ്രകാരമാണ്: "65 വയസ്സ് കഴിഞ്ഞ കിഴവൻമാർ പുറത്തിറങ്ങരുത് എന്ന് പറഞ്ഞത് നന്നായി. ചെറുപ്പക്കാരികൾക്ക് സ്വസ്ഥമായി ഇറങ്ങി നടക്കാമല്ലോ! കിഴവൻമാർ മഹാശല്യമാണെന്നേ.. ഇല്ലേ? ഞാൻ പറഞ്ഞത് സത്യമാണ്. 55 - 75 വയസ്സുള്ള കിളവൻമാരാണ് ചെറുപ്പക്കാരികളെ ബസ്സിലും മറ്റും ശല്യം ചെയ്യുന്നത്. പയ്യൻമാരെക്കൊണ്ട് അത്രയ്ക്ക് പ്രശ്നമൊന്നുമില്ല. ഉണ്ടെങ്കിൽ തന്നെ പെമ്പിള്ളേര് ആസ്വദിച്ചോളും. ഞാനും കിഴവനാണ് - എന്നുവെച്ച് സത്യം പറയാതിരിക്കാൻ പറ്റില്ല..:


Next Story

Related Stories