TopTop
Begin typing your search above and press return to search.

തിരുവല്ലക്കാരിയല്ല, ഈ നയന്‍താര തൃശൂര്‍കാരി; ഐശ്വര്യറായിക്ക് ശേഷം മറ്റൊരു ടിക് ടോക് വൈറല്‍ വീഡിയോ

തിരുവല്ലക്കാരിയല്ല, ഈ നയന്‍താര തൃശൂര്‍കാരി; ഐശ്വര്യറായിക്ക് ശേഷം മറ്റൊരു ടിക് ടോക് വൈറല്‍ വീഡിയോ

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് ഐശ്വര്യ റായുടെ രൂപ സാദൃശ്യമുള്ള അമൃത സജു എന്ന തൊടുപുഴക്കാരി സമൂഹമാധ്യങ്ങളില്‍ വൈറലായത്. ഇപ്പോഴിതാ നയന്‍ താരയുടെ രൂപ സാദൃശ്യമുള്ള വീഡിയോ പങ്കു വെച്ചിരിക്കുകയാണ് തൃശൂര്‍ക്കാരി മിതു വിജില്‍. മിതു ടിക് ടോക് വിഡിയോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

വില്ല് എന്ന ചിത്രത്തിലെ നയന്‍താരയുടെ നൃത്തരംഗം മിതു ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്. വില്ല് കൂടാതെ പുതിയ നിയമം, ഇരുമുഖന്‍ എന്നീ ചിത്രങ്ങളിലെ നയന്‍താരയെയും മിതു ടിക് ടോകില്‍ അവതരിപ്പിക്കുന്നുണ്ട്.

മിതുവിന്റെ വീഡിയോകള്‍ക്ക് നിരവധി പേര്‍ നയന്‍താരയുടെ രൂപ സാദൃശ്യം ഉണ്ടെന്ന കാര്യം കമന്റ് ചെയ്യാറുണ്ട്. മേക്കപ്പിലൂടെയാണ് നയന്‍താരയുടെ ലുക്ക് സ്വന്തമാക്കിയത് എന്നാണ് മിതു പറയുന്നത്. നയന്‍താരയായി മാറിയത് എങ്ങനെയെന്ന് മൈ ടിപ്‌സ് മൈ ഓണ്‍ സ്റ്റൈല്‍ എന്നുള്ള യൂട്യൂബ് ചാനലിലൂടെ മിതു കാണിച്ചുതരുന്നുമുണ്ട്.




Next Story

Related Stories