Top

പ്രായത്തെ തോല്‍പ്പിച്ച് മുത്തശ്ശിയുടെ ഗര്‍ബ ഡാന്‍സ്-വീഡിയോ

പ്രായത്തെ തോല്‍പ്പിച്ച് മുത്തശ്ശിയുടെ ഗര്‍ബ ഡാന്‍സ്-വീഡിയോ

ഈ മുത്തശ്ശിയുടെ ഗര്‍ബ ഡാന്‍സിനു മുന്നില്‍ പ്രായം തോറ്റുപോകും. ചുറുചുറുക്കോടെയുള്ള ഡാന്‍സ് കണ്ട് ചെറുപ്പക്കാരുപോലും അത്ഭുതപ്പെട്ടിരിക്കുകയാണ്. നവരാത്രി ആഘോഷത്തിനിടയിലെ മുത്തശ്ശിയുടെ ഗര്‍ബ ഡാന്‍സാണ് ടിക് ടോക്കിലും സാമൂഹ്യമധ്യമങ്ങളിലും വൈറലായിക്കൊണ്ടിരിക്കുകയാണ്.

ആനന്ദത്തോടെ കറങ്ങിയും തിരിഞ്ഞും പാട്ടിനൊപ്പം ചുവടുവെച്ചും കാഴ്ചക്കാരുടെ മനം കവരുകയാണ് ഈ മുത്തശ്ശി.

നിരവധി പേരാണ് മുത്തശ്ശിയുടെ ഡാന്‍സിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. കഥക് നര്‍ത്തകനായ ദേവേഷ് മിര്‍ചന്ദാനിയാണ് വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഗുജറാത്തിലെ നവരാത്രി ആഘോഷങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഗര്‍ബ ഡാന്‍സ്.


Next Story

Related Stories