TopTop
Begin typing your search above and press return to search.

'Unexpected, unpredictable, ചെയ്യണമെന്ന് തീരുമാനിച്ചാല്‍ ചെയ്തിരിക്കും'; ചൈനീസ് ആപ്പ് നിരോധിച്ചതില്‍ ആവേശം കൊണ്ട് അര്‍ണാബ് ഗോസ്വാമി

ഇന്ത്യയില്‍ ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിനെക്കുറിച്ച് അര്‍ണാബ് ഗോസ്വാമി ആവേശം കൊണ്ട് സംസാരിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പെട്ടന്നുണ്ടായ, ഒട്ടും പ്രതീക്ഷിക്കാത്ത നീക്കമായിരുന്നു ചൈനീസ് ആപ്പുകള്‍ നിരോധിക്കുക എന്നത്, ചൈനക്ക മുന്നറിയിപ്പും നല്‍കിയിരുന്നില്ല. നമ്മള്‍ അവര്‍ക്കെതിരെ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ ചെയ്തിരിക്കും എന്ന കാര്യം ഇപ്പോള്‍ ചൈന മനസിലാക്കികാണും. എന്നാണ് വീഡിയോയില്‍ അര്‍ണാബ് പറയുന്നത്.

വീഡിയോയില്‍ ചൈനീസ് ആപ്പ് നിരോധിച്ചതില്‍ ആവേശം കൊണ്ട് സംസാരിക്കുന്ന അര്‍ണാബിനെ കാണാം. നിരവധിപേരാണ് അര്‍ണാബിനെ വിമര്‍ശിച്ചു രംഗത്തെത്തിയിരിക്കുന്നത്. സച്ച് എ ഷേമ് ലസ് മാന്‍ എന്ന ക്യാപ്ഷനോടെയാണ് ആഷിഖ് അബു അര്‍ണാബിന്റെ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. അര്‍ണാബ് വളരെ സീരിയസായാണ് പറയുന്നതെങ്കിലും കോമഡിയായിട്ടുണ്ട് എന്നും, ഇതെല്ലാം കേട്ട് ചിരി നിര്‍ത്താന്‍ കഴിയുന്നില്ലെന്നുമെല്ലാമാണ് ചിലര്‍ പറുന്നത്.

ചൈനയുമായി അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിച്ചിരിക്കുന്നത്. വലിയ ജനപ്രിയത നേടിയ ടിക്ടോക്, ഹലോ, യുസീബ്രൗസര്‍ തുടങ്ങി 59 ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്കാണ് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.




Next Story

Related Stories