TopTop
Begin typing your search above and press return to search.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കാടും മലയും പുഴയും താണ്ടി ഉഷ ടീച്ചറുടെ സ്വാതന്ത്ര്യദിനാഘോഷം

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കാടും മലയും പുഴയും താണ്ടി ഉഷ ടീച്ചറുടെ സ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനത്തില്‍, അഗസ്ത്യ ഏകാദ്ധ്യാപക വിദ്യാലയത്തിലെ സ്വാതന്ത്ര്യ ദിനാഘോഷത്തെക്കുറിച്ചുള്ളൊരു കുറിപ്പാണ് വൈറലാകുന്നത്. കാടും മലയും പുഴയും താണ്ടി വേണം ഉഷ കുമാരി ടീച്ചര്‍ക്ക് വിദ്യാലയത്തിലെത്താന്‍. പോയില്ലെങ്കിലും ദേശീയ പതാക ഉയര്‍ത്തിയില്ലെങ്കിലും അധികാരികള്‍ ആരും അറിയില്ല. എന്നിട്ടും ടീച്ചര്‍ വിദ്യാലയത്തിലേക്കു പോവുകയും സ്വാതന്ത്ര്യദിനാഘോഷം നടത്തുകയും ചെയ്യുന്നു.

ഇന്ന് കണ്ടതില്‍ ഏറ്റവും മനോഹരമായ സ്വാതന്ത്ര്യദിനാഘോഷം എന്നു പറഞ്ഞാണ് മനോജ് രവീന്ദ്രന്‍ നിരക്ഷരന്‍ ടീച്ചര്‍ പതാക ഉയര്‍ത്തുന്ന ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇതാണ് ഇന്ന് കണ്ടതില്‍ ഏറ്റവും മനോഹരമായ സ്വാതന്ത്ര്യദിനാഘോഷം...

കാടും മലയും പുഴയും താണ്ടി അഞ്ച് കിലോമീറ്ററോളം സഞ്ചരിച്ചാലേ ഉഷാകുമാരി ടീച്ചര്‍ക്ക് കുന്നത്തുമലയിലെ തന്റെ അഗസ്ത്യ ഏകാദ്ധ്യാപക വിദ്യാലയത്തില്‍ എത്താന്‍ കഴിയൂ. പോകുന്ന വഴിക്ക് കുട്ടികളുടെ വീടുകള്‍ക്ക് മുന്നില്‍ച്ചെന്ന് വിളിച്ച് അവരേയും ഒപ്പം കൂട്ടിയില്ലെങ്കില്‍ പോയിട്ട് ഒരു കാര്യവുമില്ല. പോയില്ലെങ്കിലും ദേശീയ പതാക ഉയര്‍ത്തിയില്ലെങ്കിലും അധികാരികള്‍ ആരും അറിയാന്‍ പോകുന്നില്ല. എന്നാലും ടീച്ചര്‍ പോയിരിക്കും; പതാക ഉയര്‍ത്തിയിരിക്കും...

ആ ഫ്‌ലാഗ് പോസ്റ്റ് ശ്രദ്ധിച്ചോ? രണ്ട് കുട്ടികളും രണ്ട് നായ്ക്കളും ടീച്ചറും എന്നതുപോലെ വിരലില്‍ എണ്ണാവുന്ന മനുഷ്യമൃഗാദികളേ ക്യാമറയുടെ ഈ വശത്തും കാണൂ. അതാണ് ഈ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ പ്രത്യേകതയും ലാളിത്യവും സൗന്ദര്യവും...

വാല്‍ക്കഷണം:- ആ കാട്ടില്‍ മാസ്‌ക്ക് ധരിച്ചില്ലെങ്കിലും ആരും അറിയില്ല, കാണില്ല. എന്നാലും അവരെല്ലാം മാസ്‌ക്ക് ധരിച്ചിട്ടുണ്ട്. മറ്റ് ചില പുംഗവന്മാര്‍ കണ്ട് പഠിക്കണം...Next Story

Related Stories