Top

ഇങ്ങനെയാണ് കുട്ടികളെ വളര്‍ത്തേണ്ടത്; മാതൃകയായി അച്ഛനും മകളും-വീഡിയോ

ഇങ്ങനെയാണ് കുട്ടികളെ വളര്‍ത്തേണ്ടത്; മാതൃകയായി അച്ഛനും മകളും-വീഡിയോ

കുട്ടികള്‍ തെറ്റ് ചെയ്താല്‍ പലപ്പോഴും മാതാപിതാക്കള്‍ അവരെ ശാസിക്കുകയും, ചെറിയ ശിക്ഷകള്‍ നല്‍കുകയും ചെയ്യും. മാതാപിതാക്കള്‍ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തികളൊന്നും തെറ്റ് മനസിലാക്കാന്‍ അവരെ സഹായിച്ചെന്ന് വരില്ല.

സ്‌നേഹത്തോടെ അവരുടെ തെറ്റുകളെകുറിച്ച് പറഞ്ഞ് മനസിലാക്കിക്കാനുള്ള കഴിവാണ് മാതാപിതാക്കള്‍ക്കുണ്ടാവേണ്ടത്. ഈ കഴിവ് എല്ലാവര്‍ക്കും ഉണ്ടാവണമെന്നുമില്ല. എന്നാല്‍ എങ്ങനെ കുട്ടികളെ ശാസിക്കാതെ അവരുടെ തെറ്റുകള്‍ പറഞ്ഞ് മനസിലാക്കി കൊടുക്കാം എന്ന് കാണിച്ചുതരുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.

ക്ലാസ്‌മേറ്റിന്റെ ജാക്കറ്റുമായി വീട്ടിലെത്തിയ നേഴ്‌സറിക്കുട്ടിയും അവളുടെ അച്ഛനും തമ്മിലുള്ള സംഭാഷണമാണ് വീഡിയോ. തെറ്റ് പിടിക്കപ്പെടുമെന്ന് ഭയന്ന് പെണ്‍കുട്ടി തന്റേതായ രീതിയില്‍ കള്ളങ്ങള്‍ പറയുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ ഏറ്റവും ഒടുവില്‍ സുഹൃത്തിന് സന്തോഷത്തോടെ ജാക്കറ്റ് തിരിച്ചു നല്‍കാന്‍ അവള്‍ തയ്യാറായി. എല്ലാ മാതാപിതാക്കളും ഈ പിതാവിനെ കണ്ട്പഠിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് പലരും ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.


Next Story

Related Stories