TopTop
Begin typing your search above and press return to search.

'ഉയര്‍ന്ന് പറന്ന്'; ഈണം നല്‍കി വിനീത്, ഗായികയായി ദിവ്യ

ഉയര്‍ന്ന് പറന്ന്; ഈണം നല്‍കി വിനീത്, ഗായികയായി ദിവ്യ

മലയാള സിനിമയിലെ ഓള്‍ റൗണ്ടറാണ് വിനീത് ശ്രീനിവാസന്‍. ഇപ്പോള്‍ പുതിയൊരു മേഖലയിലേക്കു കൂടി ചുവടുവെക്കുന്ന സന്തോഷം പങ്കിട്ടിരിക്കുകയാണ് വിനീത്. താന്‍ സംഗീത സംവിധാനത്തിലേക്ക് കടന്നകാര്യം സോഷ്യല്‍ മീഡിയയിലൂടെയാണ് വിനീത് അറിയിച്ചത്. വിനീതിന്റെ ഈണത്തില്‍ പാട്ടുപാടുന്നത് ഭാര്യ ദിവ്യയായിരിക്കും.

'ദിവ്യയ്‌ക്കൊപ്പം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ പാട്ടുമായി ബന്ധപ്പെട്ടുള്ള തിരക്കിലായിരുന്നു. ഇത് സിംഗിള്‍ ആണ്. ഒരു ഗായിക എന്ന നിലയിലേക്കുള്ള ദിവ്യയുടെ കാല്‍വയ്പ്പാണിത്. സംഗീത സംവിധായകന്‍ എന്ന നിലയില്‍ എന്റെയും' വിനീത് ശ്രീനിവാസന്‍ ഫേസ്ബുക്കില്‍ കുറിച്ചു. 'ഉയര്‍ന്ന് പറന്ന്' എന്ന പേരില്‍ പുറത്തിറങ്ങുന്ന ഗാനം സപ്റ്റംബര്‍ 16 വൈകുന്നേരം 5 മണിക്ക് റിലീസ് ചെയ്യും.

ഈ അടുത്താണ് ദിവ്യ പാട്ടു പാടുന്ന വീഡിയോ വിനീത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ദിവ്യയ്‌ക്കൊപ്പം പതിനാറ് വര്‍ഷങ്ങളായെങ്കിലും ആദ്യമായാണ് പാട്ട് റെക്കോര്‍ഡ് ചെയ്യാന്‍ അനുവദിച്ചതെന്ന് പറഞ്ഞാണ് അന്ന് വിനീത് ഗാനം പങ്കിട്ടത്. ആ വീഡിയോ വൈറലാവുകയും, ധാരാളം പേര്‍ ദിവ്യയുടെ പാട്ടിനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.



Next Story

Related Stories