TopTop
Begin typing your search above and press return to search.

'പക്ഷേ അന്നും ഇന്നും ഫെമിനിച്ചി തന്നെയാണെന്നായിരുന്നു'; കമന്റിന് മറുപടിയുമായി റിമ കല്ലിങ്കല്‍

പക്ഷേ അന്നും ഇന്നും ഫെമിനിച്ചി തന്നെയാണെന്നായിരുന്നു; കമന്റിന് മറുപടിയുമായി റിമ കല്ലിങ്കല്‍

മോഹിനിയാട്ടം അരങ്ങേറ്റത്തിന് തൊട്ടു മുന്‍പുള്ള തന്റെ ഫോട്ടോ കഴിഞ്ഞ ദിവസം റിമ കല്ലിങ്കല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. അതിനു വന്നൊരു കമന്റും അതിന് റിമ നല്‍കിയ ഉത്തരവുമാണ് ഇപ്പോള്‍ വൈറലാകുന്നത്.

'മോഹിനിയാട്ടം അരങ്ങേറ്റത്തിന് തൊട്ടു മുമ്പ്. തൃശൂര്‍ റീജിയണല്‍ തിയറ്ററിലെ ബാക്ക്സ്റ്റേജ് ഡ്രസിങ് റൂമില്‍' എന്നാണ് ചിത്രത്തിനൊപ്പം റിമ കുറിച്ചത്. റിമയ്ക്ക് പതിമൂന്ന് വയസ്സുള്ളപ്പോഴെടുത്ത ചിത്രമാണത്.

പൊരിച്ച മീനിന് മുന്‍പുളള ജീവിതം, എന്നായിരുന്നു റിമയുടെ പോസ്റ്റിന് താഴെ ഒരാള്‍ കമന്റ് ചെയ്തത്. പക്ഷേ അന്നും ഇന്നും ഒരു ഫെമിനിച്ചി തന്നെയാണെന്നായിരുന്നു റിമയുടെ മറുപടി.

ധാരാളം പേരാണ് ഫോട്ടോയ്ക്ക് താഴെ സ്‌നേഹം പങ്കുവയ്ക്കുന്നത്. നര്‍ത്തകികൂടിയായ റിമയ്ക്ക് മാമാങ്കം എന്ന പേരില്‍ ഒരു നൃത്ത വിദ്യാലയമുണ്ട്.



Next Story

Related Stories