TopTop
Begin typing your search above and press return to search.

VIDEO|'നിങ്ങള്‍ ഒറ്റക്കല്ല'; രോഗികള്‍ക്കായി പാട്ട് പാടുന്ന നഴ്‌സ്, വീഡിയോ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍

VIDEO|നിങ്ങള്‍ ഒറ്റക്കല്ല; രോഗികള്‍ക്കായി പാട്ട് പാടുന്ന നഴ്‌സ്, വീഡിയോ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍

കോവിഡിന്റെ അതിരൂക്ഷ വ്യാപനത്തില്‍ കടുത്ത സമ്മര്‍ദ്ദത്തില്‍ ആയിരുന്നിട്ടും ലോകമെമ്പാടുമുള്ള മുന്‍നിര കോവിഡ് പോരാളികള്‍,ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ രാവും പകലുമെന്നില്ലാതെ രോഗികളെ ശുശ്രൂഷിക്കുകയാണ്. തങ്ങളുടെ രോഗികള്‍ക്ക് മാനസിക സന്തോഷം നല്‍കുന്നതിന് വിനോദ കാര്യങ്ങളിലും ആരോഗ്യ പ്രവര്‍ത്തകര്‍ ശ്രദ്ധചെലുത്തുന്നുണ്ട്.

ഇങ്ങനെ നിരവധി വീഡിയോകള്‍ സാമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ രോഗികള്‍ക്ക് ആശ്വാസം പകരുന്നതിന് ഒരു നഴ്‌സ് പാട്ട് പാടുന്ന വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്. കോവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്കായി കാനഡയിലെ ഒട്ടാവയില്‍ നിന്നുള്ള ഒരു നഴ്സ് പാട്ട് പാടുന്ന ഒരു വീഡിയോയാണ് വൈറലായിരിക്കുന്നത്.

ഐ.സി.യുവിന് പുറത്ത് നിന്ന് 'യു ആര്‍ നോട്ട് എലോണ്‍' എന്ന ഗാനമാണ് എമി ലിന്‍ എന്ന നഴ്സ് ഗിത്താര്‍ വായിച്ചുകൊണ്ട് ആലപിക്കുന്നത്. ഒട്ടാവ ആശുപത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ആദ്യം വീഡിയോ ഷെയര്‍ ചെയ്തത്. 'ഇത് എമി ലിന്‍, ഒട്ടാവ ആശുപത്രിയിലെ എന്‍ഡോസ്‌കോപ്പി വിഭാഗത്തിലെ നഴ്സാണ്. ഐ.സി.യുവിലേക്ക് സേവനത്തിനായി ഈ അടുത്തകാലത്താണ് അവര്‍ എത്തിയത്. ഞങ്ങളുടെ രോഗികള്‍ക്കു വേണ്ടി അവര്‍ മനോഹരമായ ഗാനം ആലപിക്കുകയാണ്, യു ആര്‍ നോട്ട് എലോണ്‍...' എന്ന ക്യാപ്ഷനോടെയാണ് ആശുപത്രി എമിയുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.


Next Story

Related Stories