TopTop
Begin typing your search above and press return to search.

ഇതാണോ ഡൈനോസര്‍? ആരാധകരില്‍ ചിരി പടര്‍ത്തി കോഹ്‌ലി, വീഡിയോ പങ്കിട്ടത് അനുഷ്‌ക

ഇതാണോ ഡൈനോസര്‍? ആരാധകരില്‍ ചിരി പടര്‍ത്തി കോഹ്‌ലി, വീഡിയോ പങ്കിട്ടത് അനുഷ്‌ക

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ എല്ലാ കായിക താരങ്ങളും സ്വന്തം വീടുകളില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം സമയം ചിലവഴിക്കുകയാണ്. രാജ്യം ലോക്ക്ഡൗണിലാണെങ്കിലും സാമൂഹ്യമാധ്യമങ്ങളില്‍ എല്ലാവരും സജീവമാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ ആരാധകര്‍ക്കായി ഏറ്റവും കൂടുതല്‍ വീഡിയോ പങ്കിട്ടത് ക്യാപ്റ്റനായ വിരാട് കോഹ്‌ലി തന്നെയാണെന്ന് പറയാം.

ഇപ്പോള്‍ വിരാട് കോഹ് ലിയുടെ രസകരമായ വീഡിയോ പങ്കുവെച്ച് എത്തുകയാണ് അനുഷ്‌ക ശര്‍മ. ഡൈനസറെന്ന രൂപേന നടക്കുകയാണ് ഇന്ത്യന്‍ നായകന്‍. പൊടുന്നനെ മുഖം തിരിച്ച് എക്സ്പ്രഷനും, പിന്നില്‍ ഡൈനോസറിന്റെ അലര്‍ച്ചയും... സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ലോക്ഡൗണില്‍ എക്സ്പ്രഷന്‍ കൊണ്ട് ആരാധകരില്‍ ചിരി പടര്‍ത്തുകയാണ് താരം. ഇത്തരം രസകരമായ വീഡിയോകള്‍ കോഹ് ലി ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. അനുഷ്‌ക എന്റെ ഭാര്യയായി അഭിനയിക്കാം എങ്കില്‍ എന്റെ ബയോപിക്കില്‍ അഭിനയിക്കാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം കോഹ്‌ലി പറഞ്ഞിരുന്നു.




Next Story

Related Stories