TopTop
Begin typing your search above and press return to search.

രാജ്യത്തെ ശിഥിലമാക്കാനും പൗരന്റെ മതത്തെ ദുഷ്‌വൃത്തിക്ക് മറയാക്കാനും ശ്രമിക്കുന്ന വ്യവസ്ഥയും ഭരണകൂടവും സ്വയം പരിശോധന നടത്തണമെന്ന് വിഎസ്

രാജ്യത്തെ ശിഥിലമാക്കാനും  പൗരന്റെ  മതത്തെ ദുഷ്‌വൃത്തിക്ക് മറയാക്കാനും ശ്രമിക്കുന്ന വ്യവസ്ഥയും ഭരണകൂടവും സ്വയം പരിശോധന നടത്തണമെന്ന് വിഎസ്

സ്പര്‍ധകളില്ലാത്ത, പരിസ്ഥിതിസൗഹൃദപരമായ ഒരു വികസിത ഇന്ത്യയ്ക്കു വേണ്ടി കൈകോര്‍ക്കാന്‍ ഈ സ്വാതന്ത്ര്യദിനം പ്രചോദനമാവട്ടെ എന്ന് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ. 74ാം സ്വാതന്ത്യ ദിനത്തിൽ ആശംസകള്‍ അർപ്പിച്ചുകൊണ്ട ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് വിഎസ് ഇക്കാര്യം ചുണ്ടിക്കാട്ടുന്നത്.

രാജ്യം പൊരുതി നേടിയ സ്വാതന്ത്ര്യത്തിന്‍റെ മഹത്വം വിളിച്ചോതുന്നതും സ്മരണ പുതുക്കുന്നതുമാണ് ഓരോ സ്വാതന്ത്ര്യ ദിനവും. എന്നാൽ പൗരന്‍റെ സ്വകാര്യതയില്‍ കടന്നുകയറാനും മതത്തെ ദുഷ്പ്രവൃത്തികള്‍ക്ക് മറയാക്കാനും ശ്രമിക്കുന്ന ഏതൊരു വ്യക്തിയും വ്യവസ്ഥയും ഭരണകൂടവും സ്വയം പരിശോധന നടത്തേണ്ട സന്ദര്‍ഭംകൂടിയാണ് ഇത്. പൊരുതി നേടിയ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്ത്, രാജ്യത്തെ ശിഥിലമാക്കാനും പരിസ്ഥിതിയെ ചൂഷണം ചെയ്യാനും ശ്രമങ്ങൾ നടക്കുന്ന കാലമാണിതെന്നും വി എസ് ചൂണ്ടിക്കാട്ടുന്നു.

രാജ്യം സ്വാതന്ത്ര്യത്തിന്റെ 73ാം വാർഷികം ആഘോഷിക്കുമ്പോൽ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടുള്ള മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളാണ് വി എസ് അച്യുതാനന്ദൻ. സിപിഎം സ്ഥാപക നേതാക്കളിൽ ജീവിച്ചിരിക്കുന്ന രണ്ട് പേരിൽ ഒരാളുമായ വി എസ് അച്യുതാനന്ദൻ, ശങ്കരയ്യ എന്നിവരെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം ആദരിച്ചിരുന്നു.

വിഎസിന്റെ പോസ്റ്റ് പൂർണരൂപം-

രാജ്യം പൊരുതി നേടിയ സ്വാതന്ത്ര്യത്തിന്‍റെ മഹത്വം വിളിച്ചോതുന്നതും സ്മരണ പുതുക്കുന്നതുമാണ് ഓരോ സ്വാതന്ത്ര്യ ദിനവും. സാമൂഹിക അകലത്തിന്‍റേയും മുഖാവരണങ്ങളുടെയും പശ്ചാത്തലത്തില്‍ പരിമിതപ്പെടുത്തപ്പെട്ടുവെങ്കിലും ഇത്തവണയും സ്വാതന്ത്ര്യദിനാഘോഷം നടക്കുന്നു. സ്വാതന്ത്ര്യത്തിനു വേണ്ടി ജീവിതം സമര്‍പ്പിച്ച ആയിരങ്ങളുടെ സ്വപ്നങ്ങളിലേക്കുതന്നെയാണോ നാം മുന്നേറുന്നത് എന്ന പരിശോധന ഓരോരുത്തരും നടത്തേണ്ടതുണ്ട്.

പൊരുതി നേടിയ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്ത്, രാജ്യത്തെ ശിഥിലമാക്കാനും പരിസ്ഥിതിയെ ചൂഷണം ചെയ്യാനും പൗരന്‍റെ സ്വകാര്യതയില്‍ കടന്നുകയറാനും മതത്തെ ദുഷ്പ്രവൃത്തികള്‍ക്ക് മറയാക്കാനും ശ്രമിക്കുന്ന ഏതൊരു വ്യക്തിയും വ്യവസ്ഥയും ഭരണകൂടവും സ്വയം പരിശോധന നടത്തേണ്ട സന്ദര്‍ഭംകൂടിയാണ് ഇത്.

സ്പര്‍ധകളില്ലാത്ത, പരിസ്ഥിതിസൗഹൃദപരമായ ഒരു വികസിത ഇന്ത്യയ്ക്കു വേണ്ടി കൈകോര്‍ക്കാന്‍ ഈ സ്വാതന്ത്ര്യദിനം നമുക്ക് പ്രചോദനമാവട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.




Next Story

Related Stories