TopTop
Begin typing your search above and press return to search.

തലസ്ഥാനത്തെ 'മുന്തിയ' സ്വകാര്യ സ്കൂളില്‍ നിന്നും സര്‍ക്കാര്‍ സ്കൂളിലേക്ക് എന്തുകൊണ്ട് മാറ്റി? ഒരു രക്ഷിതാവിന്റെ അനുഭവം

തലസ്ഥാനത്തെ

തിരുവനന്തപുരത്തെ പ്രമുഖ സ്വകാര്യ സ്‌കൂളില്‍ വിദ്യാര്‍ത്ഥിക്കുണ്ടായ മോശം അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് രക്ഷിതാവ്. റോബിന്‍ കുഞ്ചെറിയ എന്ന വ്യക്തിയാണ് ഫെയ്‌സ്ബുക്കിലൂടെ മകള്‍ക്ക് സ്വകാര്യ സ്‌കൂളില്‍നിന്നുമുണ്ടായ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചാരിറ്റി ഫണ്ടിലേക്ക് 300രൂപ നല്‍കിയതിന്റെ പേരില്‍ മകള്‍ അദ്ധ്യാപകരില്‍നിന്ന് പരിഹസിക്കപ്പെട്ടുവെന്നും പോസ്റ്റില്‍ പറയുന്നു.

'കലാപ കലുഷിതമായ അന്തരീക്ഷത്തില്‍ കാര്യങ്ങള്‍ പോകവെ ഒരു ദിവസം അവളുടെ പിറന്നാളിന് കുറച്ചു പെയ്സ്ട്രി സ്‌കൂളിലേക്ക് കൊണ്ട് പോയി, കുട്ടികള്‍ അങ്ങോട്ടും ഇങ്ങോട്ടും മുഖത്ത് തേച്ചു, സംഭവം സീരിയസ്സായി. ക്ലാസില്‍ ഒരു സോറിയില്‍ തീരേണ്ട സംഭവം ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം തോട്ടതിന്റെ പ്രശ്‌നമായി. പ്രിന്‍സിപ്പാളിന്റെ റൂമില്‍ മൊബൈല്‍ ക്യാമറക്ക് മുന്നില്‍ മാപ്പെഴുതല്‍ വരെ എത്തി (ചോദിക്കാന്‍ ചെന്ന കൊച്ചിന്റെ അമ്മയോട് ലിംഗസമത്വം പറയാന്‍ കൊള്ളാം പ്രാക്റ്റിക്കല്‍ അല്ലാ എന്ന് കര്‍ത്താവിന്റെ പ്രതിപുരുഷന്‍ ഫാദര്‍).' യെന്നും റോബിന്‍ കുഞ്ചെറിയ എഴുതുന്നു.

മാനസികമായി തളര്‍ന്നതിന്റെ പേരില്‍ മകളെ പിന്നീട് സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്തെന്നും റോബിന്‍ കുഞ്ചെറിയ പോസ്റ്റില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സ്‌കൂളില്‍ PTA മീറ്റിങ്ങിനു പോയ അമ്മയോട് കൊച്ചിനെ ചേര്‍ത്ത് നിറുത്തി ക്ലാസ് ടീച്ചര്‍ പറഞ്ഞു നല്ല സ്വഭാവം ആണ്, ക്ലാസ് ഫസ്റ്റ് ഒന്നുമല്ലെങ്കിലും നന്നായി പഠിക്കുന്നുണ്ട്. സ്‌കൂളില്‍ വിളിക്കാന്‍ ചെന്ന എന്നെയും മോളു ഹിസ്റ്ററി സാറിനെ പരിചയപ്പെടുത്തി. സാറും അങ്ങനെ തന്നെ പറഞ്ഞു. സാറിന്റെ മുന്നില്‍ വെച്ച് തന്നെ അവളു പറഞ്ഞു .''വീട്ടിലൊന്നും എന്നെ ഒരു വിലയും ഇല്ല സാറേ, ഒന്ന് പറഞ്ഞു കൊടുക്കൂന്നെ''.

ഇനി ഒരു ഫ്ളാഷ് ബാക്ക്; LKG മുതല്‍ തിരുവന്തപുരം കവടിയാറിലെ മുന്തിയ ക്രൈസ്റ്റ് നഗറിലായിരുന്നു പഠനം. ഏഴാം ക്ലാസ് വരെ അങ്ങനെ സമാധാനപരമായി നല്ലപോലെ കാശും ചിലവാക്കി മുന്നോട്ടു പോയി. അങ്ങനെ ഒരു രാവിലെ സ്‌കൂളില്‍ പോവുന്നതിനു മുന്നേ ചാരിറ്റിക്ക് കാശു കൊണ്ട് വരണം എന്ന് ടീച്ചര്‍ പറഞ്ഞിട്ടുണ്ടെന്ന് മകള്‍, കൈയ്യിലിരുന്ന 100 രുപ അവള്‍ക്ക് കൊടുത്തു അമ്മയും അമ്മേടെ അമ്മയും. വെകിട്ട് കരഞ്ഞു തളര്‍ന്നു മോള് പറഞ്ഞു, ''എല്ലാവരുടെയും മുന്നില്‍ ടീച്ചര്‍ കളിയാക്കി 5000 മുതല്‍ പതിനായിരം വരെയാ ഒരോ കുട്ടികള്‍ കൊണ്ട് വരുന്നത്, അപ്പോഴാ നിന്റെ ഒരു മുന്നൂറു''. അങ്ങനങ്ങനെ, രാവിലെ തന്നെ ഞാനും അവളും സ്‌കൂളില്‍ പോയി ടീച്ചര്‍ക്ക് ചാരിറ്റിയെ കുറിച്ച് ചെറിയ ഒരു ക്ലാസ്സ്, ടീച്ചര്‍ക്ക് കൊടുത്തു. പുക കെട്ടടങ്ങിയില്ലെങ്കിലും ഒരുവിധം എട്ടിലെത്തി.

സര്‍ക്കാര്‍ വിദ്യാലയങ്ങളെക്കുറിച്ച് ഹരിത വിദ്യാലയം ബ പരിപാടി ഷൂട്ട് ചെയ്യുന്ന കൊച്ചിന്റെ അമ്മ തീര്‍ത്തു പറഞ്ഞു, അവളെ സര്‍ക്കാര്‍ സ്‌കൂളില്‍ വിടണം.. മികച്ചതാണ് നമ്മുടെ സ്‌കൂളുകള്‍ ...

ഞാന്‍ കേള്‍ക്കാത്ത മട്ടില്‍ ഇരുന്നു, മൂന്നാലു കൊല്ലം അവിടെ തുടരട്ടെ എന്ന് ഞാനും കരുതി. എട്ടാം ക്ലാസില്‍ തുടക്കത്തിലേ കല്ല് കടിച്ചു; മോള്‍ക്ക് ജാതിയില്ലെന്നത് കുട്ടികള്‍ തമാശക്ക് പറഞ്ഞത് യഹോവാ സാക്ഷി ടീച്ചര്‍ സീരിയസാക്കി. ജാതിയേതെന്നു കൊച്ചിനോട് ചോദിച്ച ടീച്ചര്‍ക്ക് മനുഷ്യനാണ് എന്ന് ഉത്തരം കിട്ടിയത് പ്രിന്‍സിപ്പാളിന്റെ അടുത്ത് എത്തിച്ചു ടീച്ചര്‍ മാതൃക കാട്ടി.

അങ്ങനെ കലാപ കലുഷിതമായ അന്തരീക്ഷത്തില്‍ കാര്യങ്ങള്‍ പോകവെ ഒരു ദിവസം അവളുടെ പിറന്നാളിന് കുറച്ചു പെയ്സ്ട്രി സ്‌കൂളിലേക്ക് കൊണ്ട് പോയി, കുട്ടികള്‍ അങ്ങോട്ടും ഇങ്ങോട്ടും മുഖത്ത് തേച്ചു, സംഭവം സീരിയസ്സായി. ക്ലാസില്‍ ഒരു സോറിയില്‍ തീരേണ്ട സംഭവം ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം തോട്ടതിന്റെ പ്രശ്‌നമായി. പ്രിന്‍സിപ്പാളിന്റെ റൂമില്‍ മൊബൈല്‍ ക്യാമറക്ക് മുന്നില്‍ മാപ്പെഴുതല്‍ വരെ എത്തി (ചോദിക്കാന്‍ ചെന്ന കൊച്ചിന്റെ അമ്മയോട് ലിംഗസമത്വം പറയാന്‍ കൊള്ളാം പ്രാക്റ്റിക്കല്‍ അല്ലാ എന്ന് കര്‍ത്താവിന്റെ പ്രതിപുരുഷന്‍ ഫാദര്‍).

കൊച്ചു മാനസികമായി തളര്‍ന്നു (ഒരല്‍പ്പം ഞാനും) നിന്ന സമയത്ത് രാജേഷ് ബ്രോയും, കൊച്ചിന്റമ്മയും ചേര്‍ന്ന് ഒറ്റ തീരുമാനം, ഇപ്പൊ തന്നെ കൊച്ചിനെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ക്കാന്‍ പോവുന്നു. അടുത്ത ആഴ്ച്ച തന്നെ വഴുതക്കാട് കോട്ടണ്‍ ഹില്‍സ്‌കൂളിലേക്ക്, 10 രൂപ കൊടുത്തു അഡ്മിഷന്‍, യൂണിഫോഫോമും ടെക്സ്റ്റ് ബുക്ക് ഉള്‍പ്പടെ. ക്രൈസ്റ്റ് നഗര്‍ വളര്‍ത്തിയ കൊച്ചിന് സര്‍ക്കാര്‍ സ്‌കൂളില്‍ കലങ്ങാന്‍ രണ്ടാഴ്ച. കെട്ടിപ്പിടിക്കുന്ന ടീച്ചറും ഹെഡ് മിസ്‌ട്രെസും അവള്‍ക്ക് പുതിയ ഒരറിവായി, അവള്‍ എനര്‍ജറ്റിക്കായി, പേടിച്ചു സ്‌ക്കൂളില്‍ പോയിരുന്നവള്‍ ഇന്നാ സ്‌കൂളിന്റെ ഭാഗമായി, സ്മാര്‍ട്ട് ക്ലാസും എല്ലാ വിധ ആക്റ്റിവിറ്റിയുടെയും ഭാഗമായി.

പഴയ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ച എല്ലാ മാതാപിതാക്കളോടുമായി.

ഒപ്പ്


Next Story

Related Stories