Top

'വിക്കിപീഡിയ മാന്‍' ഈ മലയാളി

വിക്കിപീഡിയയില്‍ ഇപ്പോള്‍ 'മാന്‍' എന്ന് സെര്‍ച്ച് ചെയ്താല്‍ വിവരങ്ങള്‍ക്കൊപ്പം കാണാന്‍ കഴിയുന്നത് ഒരു ഇന്ത്യക്കാരന്റെ ഫോട്ടോയാണ്. അത് ഒരു മലയാളിയുടേതാണെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. വിക്കിപീഡിയ ഒരു മലയാളിയുടെ ഫോട്ടോ ഉപയോഗിച്ച് മാന്‍ എന്ന പേജ് അപ്‌ലോഡ് ചെയ്തതറിയിച്ചുകൊണ്ട് ആളുകള്‍ അതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്.

അഭിപുത്തന്‍പുരയ്ക്കല്‍ എന്ന പേരിലുള്ള ഈ മലയാളിയുടെ പിക്‌സബേ അക്കൗണ്ടിന്റെ സ്‌ക്രീന്‍ ഷോട്ടുകളും ആളുകള്‍ പങ്കുവെച്ചിട്ടുണ്ട്. വിക്കിപീഡിയയില്‍ ആര്‍ക്കുവേണമെങ്കിലും പേജുകള്‍ എഡിറ്റ് ചെയ്യാന്‍ കഴിയുന്നതാണ്. പേജുകള്‍ എഡിറ്റ് ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്ത് റിക്വസ്റ്റ് അയക്കേണ്ടതുണ്ട്. ഈ പേജ് എഡിറ്റ് ചെയ്തത് ആരണെന്നതില്‍ വ്യക്തമായ അറിവില്ല. എങ്കിലും മലയാളി ബെസ്റ്റാണ് അതിനാല്‍ ഞാന്‍ ഈ മാറ്റം അംഗീകരിക്കുന്നുവെന്നും ചിലര്‍ ഇതിനോട് പ്രതികരിക്കുന്നു.



Next Story

Related Stories