Top

തൊഴിലുറപ്പ് പണിക്കിടയിലെ പാട്ട് വൈറലായത് നിമിഷങ്ങള്‍ക്കുള്ളില്‍-വീഡിയോ

തൊഴിലുറപ്പ് പണിക്കിടയിലെ പാട്ട് വൈറലായത് നിമിഷങ്ങള്‍ക്കുള്ളില്‍-വീഡിയോ

തൊഴിലുറപ്പിനിടയിലെ വിശ്രമ വേളയില്‍ ഈ അമ്മ പാടിയ സൂര്യകാന്തി എന്ന ഗാനത്തേയും ഈ മധുരസ്വരത്തേയും സോഷ്യല്‍ മീഡിയ ഇരു കൈയ്യുംനീട്ടി സ്വീകരിച്ചു. പാട്ട് ഹൃദയത്തില്‍ സൂക്ഷിക്കുന്ന, ആരാലും തിരിച്ചറിയപ്പെടാത്ത ചിലരെ സോഷ്യല്‍ മീഡിയ ജനങ്ങള്‍ക്ക് മുന്‍പിലെത്തിച്ചിരുന്നു. ചന്ദ്രലേഖയും, റാണുമൊണ്ടാലുമൊക്കെ ഈ കൂട്ടത്തില്‍പ്പെടും. വൈകിയാണെങ്കിലും സോഷ്യല്‍ മീഡിയ കണ്ടെടുത്ത ഇവരുടെ കഴിവ് തിരിച്ചറിയാന്‍ ഒരുപക്ഷേ മണിക്കൂറുകള്‍ മാത്രമേ വേണ്ടിവരാറുള്ളു.

ഇപ്പോഴിതാ സൂര്യകാന്തി പാടിയെത്തിയ ഈ അമ്മ ആളുകളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. മനോഹര ശബ്ദത്തിലുള്ള പാട്ടിന് നിറഞ്ഞ കൈയ്യടിയാണ് സമൂഹമാധ്യമങ്ങളില്‍നിന്ന് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം പങ്കുവെച്ച് വീഡിയോ നിരവധി പേരാണ് കണ്ടിരിക്കുന്നത്. ഈ അമ്മയെ കണ്ടുപിടിക്കണമെന്നും നല്ല അവസരങ്ങള്‍ നല്‍കണമെന്നും ആളുകള്‍ അഭിപ്രായപ്പെടുന്നു.


Next Story

Related Stories