Top

ലോകാത്ഭുതങ്ങള്‍ക്ക് മുന്‍പില്‍ ഒരു ഫോട്ടോയ്ക്കുവേണ്ടി അപരിചിതരെ ചുംബിക്കുവാന്‍ തയ്യാറാകുമോ? അതിനുത്തരമാണ് ഈ ചിത്രങ്ങള്‍

ലോകാത്ഭുതങ്ങള്‍ക്ക് മുന്‍പില്‍ ഒരു ഫോട്ടോയ്ക്കുവേണ്ടി അപരിചിതരെ ചുംബിക്കുവാന്‍ തയ്യാറാകുമോ? അതിനുത്തരമാണ് ഈ ചിത്രങ്ങള്‍

യാത്രചെയ്യുമ്പോള്‍ എടുക്കുന്ന ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നത് പലരുടേയും ശീലമാണ്. ചില ഇടങ്ങളില്‍ പോകുമ്പോള്‍ പങ്കാളികള്‍ ഒപ്പമുണ്ടായിരുന്നെങ്കില്‍ മനോഹരമായ ചിത്രങ്ങള്‍ എടുക്കാമായിരുന്നുവെന്ന് പലരും ആലോചിക്കും. എന്നാല്‍ സ്ഥിരം യാത്രകള്‍ ചെയ്യുന്ന ക്രിസ്റ്റ്യാനയ്ക്ക് പാരീസിലെ ഈഫല്‍ ടവര്‍ കണ്ടപ്പോള്‍ ചിന്തിച്ചിരിക്കാന്‍ സമയമുണ്ടായിരുന്നില്ല. അപരിചിതനായ ഒരാളോട് ഒപ്പംനിന്ന് ഒരു ചുംബനരംഗം ചിത്രീകരിക്കാന്‍തന്നെ അവള്‍ തീരുമാനിച്ചു. അപരിചിതനായ അയാള്‍ക്കൊപ്പമെടുത്ത ചിത്രങ്ങള്‍ ക്രിസ്റ്റ്യാന സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തു. ഈ ചിത്രങ്ങള്‍ പിന്നീട് ചര്‍ച്ചയാവുകയായിരുന്നു.

ചിത്രത്തിനൊപ്പം ക്രിസ്റ്റ്യാന എഴുതിയ കുറുപ്പില്‍ റോമില്‍വെച്ചും താന്‍ ഇത്തരത്തില്‍ ഫോട്ടോ എടുത്തിരുന്നുവെന്ന് പറയുന്നു. ചിലര്‍ ഈ പോസ്റ്റിന് തമാശകലര്‍ത്തിയാണ് പ്രതികരണം അറിയിച്ചിരിക്കുന്നത്. ക്രസ്റ്റീനയുടെ പോസ്റ്റിനുപിന്നാലെ നിരവധി പേരാണ് ഇത്തരം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.



Next Story

Related Stories