TopTop

'നിങ്ങള്‍ പുച്ഛിക്കുന്ന പ്രവാസികളാണ് ബിപി എല്ലും തോലുമായി കിടന്ന കേരളത്തിന് കഞ്ഞിയും വെള്ളവും വേണ്ടുവോളം കൊടുത്തവര്‍'

'പ്രവാസികള്‍ വരുന്നത് കൊണ്ടല്ലേ ഇവിടെ കൊറോണ പടരുന്നത് , അവര്‍ക്ക് അവിടെ തന്നെ നിന്നാല്‍ പോരെ, വെറുതെ നമ്മളെ കഞ്ഞിയില്‍ മണ്ണിടാന്‍...' എന്നൊക്കെ ചിലര്‍ അരിശത്തിന്റെ വായ്ത്താരി മുഴക്കുന്നത് കേള്‍ക്കാനിടയായി. 'എടോ പടോ, കൊറോണയ്ക്ക് വഴികള്‍ പലതാണ്. അതെങ്ങനെയും വന്നിരിക്കും. സമയം മോശമാണെങ്കില്‍ ദുരന്തം ടാക്‌സിയും പിടിച്ചും എത്തും.' കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രവാസികളായ മലയാളികള്‍ക്ക് അവിടെതന്നെ നിന്നാല്‍ പോരെ എന്നുചോദിക്കുന്നവര്‍ക്ക് മറുപടിയുമായി കഥാകൃത്തായ പി വി ഷാജി കുമാര്‍.

'നിങ്ങള്‍ പുച്ഛിക്കുന്ന ഈ പാവം പ്രവാസികളാണ് ദാരിദ്ര്യവും പട്ടിണിയിലുമാണ്ട് ബിപി എല്ലും തോലുമായി കിടന്ന കേരളത്തിനു കഞ്ഞിയും വെള്ളവും വേണ്ടുവോളം കൊടുത്തവര്‍. തീറ്റിച്ച് നിങ്ങളുടെ പല്ലിന്റെയിടയില്‍ ഇറച്ചികുത്തിപ്പിച്ചത്. അവരുടെ അധ്വാനത്തിന്റെ കണ്ണീരിന്റെ അനുഭവിച്ച അപമാനങ്ങളുടെ അവഗണനകളുടെ പാച്ചലുകളും പിടച്ചിലുകളുമാണു കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റിയത്. തല മറന്ന് എണ്ണ തേച്ചാലും വന്ന വഴി മറക്കരുത്.' ഷാജി കുമാര്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ എഴുതുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

'പ്രവാസികള്‍ വരുന്നത് കൊണ്ടല്ലേ ഇവിടെ കൊറോണ പടരുന്നത് , അവര്‍ക്ക് അവിടെ തന്നെ നിന്നാല്‍ പോരെ, വെറുതെ നമ്മളെ കഞ്ഞിയില്‍ മണ്ണിടാന്‍...' എന്നൊക്കെ ചിലര്‍ അരിശത്തിന്റെ വായ്ത്താരി മുഴക്കുന്നത് കേള്‍ക്കാനിടയായി. 'എടോ പടോ, കൊറോണയ്ക്ക് വഴികള്‍ പലതാണ്. അതെങ്ങനെയും വന്നിരിക്കും. സമയം മോശമാണെങ്കില്‍ ദുരന്തം ടാക്‌സിയും പിടിച്ചും എത്തും. ഒഴിഞ്ഞുമാറാനുള്ള പരിച നമ്മള്‍ സ്വയം കരുതുക. അത്ര തന്നെ. പിന്നെ നിങ്ങള്‍ പുച്ഛിക്കുന്ന ഈ പാവം പ്രവാസികളാണ് ദാരിദ്ര്യവും പട്ടിണിയിലുമാണ്ട് ബിപി എല്ലും തോലുമായി കിടന്ന കേരളത്തിനു കഞ്ഞിയും വെള്ളവും വേണ്ടുവോളം കൊടുത്തവര്‍. തീറ്റിച്ച് നിങ്ങളുടെ പല്ലിന്റെയിടയില്‍ ഇറച്ചികുത്തിപ്പിച്ചത്. അവരുടെ അധ്വാനത്തിന്റെ കണ്ണീരിന്റെ അനുഭവിച്ച അപമാനങ്ങളുടെ അവഗണനകളുടെ പാച്ചലുകളും പിടച്ചിലുകളുമാണു കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റിയത്. തല മറന്ന് എണ്ണ തേച്ചാലും വന്ന വഴി മറക്കരുത്. ദുബായിലായാലും യുറോപ്പിലായാലും അമേരിക്കയിലായാലും പുറത്തെവിടെ ആയാലും ദുരിതപര്‍വ്വത്തില്‍ പെട്ട് അവര്‍ തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സസ്‌നേഹം അവരെ സ്വീകരിക്കാനുള്ള മനസ് ഒരിക്കലും നമ്മള്‍ കൈവെടിയരുത്. കൈവെടിയില്ല, ഓര്‍മ്മകളുണ്ടായിരിക്കണമെന്ന് മാത്രം...??''


Next Story

Related Stories