TopTop
Begin typing your search above and press return to search.

'ഈ കാലുകള്‍ നിങ്ങളെ ചവിട്ടി കൂട്ടാന്‍ ഉള്ളതാണ്'; അനശ്വരയ്ക്ക് പിന്തുണയുമായി യുവ നടിമാര്‍

ഈ കാലുകള്‍ നിങ്ങളെ ചവിട്ടി കൂട്ടാന്‍ ഉള്ളതാണ്; അനശ്വരയ്ക്ക് പിന്തുണയുമായി യുവ നടിമാര്‍

വസ്ത്രധാരണത്തിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ട നടി അനശ്വര രാജന് പിന്തുണയുമായി യുവ നടിമാരും രംഗത്ത്. റിമ കല്ലിങ്കലാണ് അനശ്വരയ്ക്ക് ഐക്യദാര്‍ഡ്യവുമായി ആദ്യം മുന്നോട്ടു വന്നത്. സ്ത്രീകള്‍ക്കും കാലുകളുണ്ടെന്നു പറഞ്ഞ് റിമ മുന്നോട്ട് വച്ച ക്യാംപെയ്ന്‍ ഏറ്റെടുത്ത് കാല്‍മുട്ട് വരെ ഇറക്കമുള്ള വസ്ത്രം ധരിച്ചാണ് നടിമാര്‍ അനശ്വരയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

'കാലുകള്‍ കണ്ടാല്‍ സദാചാരം ഒഴുകുന്ന ചേട്ടന്മാര്‍ക്ക് വേണ്ടി അവതരിപ്പിക്കുന്ന പുതിയ നാടകം ' ഈ കാലുകള്‍ നിങ്ങളെ ചവിട്ടി കൂട്ടാന്‍ ഉള്ളതാണ്.'ചിത്രം പങ്കുവച്ച് നടി അമേയ കുറിച്ചു. അമേയയെ കൂടാതെ അന്ന ബെന്‍, നയന്‍താര ചക്രവര്‍ത്തി, എസ്തര്‍, രജിഷ വിജയന്‍, നസ്രിയ, അഹാന, തുടങ്ങി നിരവധിപേരാണ് വിഷയത്തില്‍ പിന്തുണ അറിയിച്ച് രംഗത്തെത്തിയത്. സ്ത്രീകളുടടെ കാലുകള്‍ എന്തിനാണ് നിങ്ങളിങ്ങനെ അസ്വസ്ഥരാകുന്നത് എന്ന ചോദ്യമാണ് യുവ നടിമാര്‍ ഒന്നായി ചോദിക്കുന്നത്.

ഫോട്ടോഷൂട്ടിന്റെ ഭാഗമായി അനശ്വര രാജന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രത്തിന് നേരെയാണ് സൈബര്‍ ആക്രമണം നടന്നത്. എന്നാല്‍ മോശം കമന്റുകളോട് പ്രതികരിക്കാന്‍ തന്നെ അനശ്വര തീരുമാനിച്ചു. ഏറെ വിമര്‍ശനം നേരിടേണ്ടി അതേ വസ്ത്രമിട്ട ഫോട്ടോ വീണ്ടും പങ്കുവച്ച് അനശ്വര മറുപടി പറഞ്ഞു. 'ഞാന്‍ എന്തു ചെയ്യുന്നുവെന്നോര്‍ത്ത് നിങ്ങള്‍ വിഷമിക്കണ്ട. എന്റെ പ്രവര്‍ത്തികള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടെങ്കില്‍ അതിനെക്കുറിച്ച് ആശങ്കപ്പെടാന്‍ നോക്കൂ,'. അനശ്വരയ്ക്ക് വലിയ പിന്തുണയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

View this post on Instagram

🤓 #legday💁‍♀️

A post shared by Nazriya Nazim Fahadh (@nazriyafahadh) on







Next Story

Related Stories