TopTop
Begin typing your search above and press return to search.

സൊമാറ്റോ ഡെലിവറി ബോയ് നായക്കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപണം; തിരിച്ച് തരാന്‍ ആവശ്യപ്പെട്ട് യുവതി കമ്പനിയില്‍

സൊമാറ്റോ ഡെലിവറി ബോയ് നായക്കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപണം; തിരിച്ച് തരാന്‍ ആവശ്യപ്പെട്ട് യുവതി കമ്പനിയില്‍

പൂനെയില്‍ സൊമാറ്റോ ഡെലിവറി ബോയ് വളര്‍ത്തുനായയെ തട്ടിക്കൊണ്ടുപോയെന്ന ആരോപണവുമായി യുവതി. കാര്‍വേ റോഡിലെ താമസക്കാരിയായ വന്ദന ഷാഹ് എന്ന യുവതിയാണ് തന്റെ നായക്കുട്ടിയെ ഡെലിവറിബോയ് തട്ടിക്കൊണ്ടുപോയെന്ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. നായയെ തിരിച്ച് കിട്ടുന്നതുവരെ സൊമാറ്റോ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാനാണ് യുവതി ആളുകളോട് ആവശ്യപ്പെട്ടത്.

സിസിടിവി പരിശോധിച്ചതില്‍ അവര്‍ താമസിക്കുന്ന ഹോം കം ഫാക്ടറി കോംപ്ലക്‌സിന്റെ പുറത്ത് നായ കളിക്കുന്ന ദൃശ്യങ്ങള്‍ കാണാന്‍ കഴിഞ്ഞു. ഡോട്ടുവെന്ന് പേരുള്ള നായക്കുട്ടി ഒരു സൊമാറ്റോ ഡെലിവറി ബോയിയുടെ കൂടെയുള്ള ചിത്രം വന്ദനയുടെ കൈയ്യിലുണ്ടെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

നായക്കുട്ടിയെ മോഷ്ടിച്ചു എന്ന പരാതിയുമായി വന്ദന ആദ്യം പോലീസിനേയും പിന്നീട് സൊമാറ്റോ കമ്പനിയേയും സമീപിക്കുകയുണ്ടായി. ഇതിനെക്കുറിച്ച് അന്വേഷിക്കാമെന്ന് സൊമാറ്റോ കമ്പനി വന്ദനയ്ക്ക് ഉറപ്പ് നല്‍കിയിരിക്കുകയാണ്.



Next Story

Related Stories