ഗോവിന്ദച്ചാമിക്ക് പിന്നില്‍ മുബൈ മയക്കുമരുന്ന് മാഫിയ: അഡ്വ. ആളൂര്‍

A A A

Print Friendly, PDF & Email

അഴിമുഖം പ്രതിനിധി

സൗമ്യ കേസിലെ പ്രതി ഗോവിന്ദച്ചാമിക്ക് പിന്നില്‍ മുബൈ മയക്കുമരുന്ന് മാഫിയയാണെന്ന് അഡ്വ. ബിഎ ആളൂര്‍. കേസില്‍ ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായ ആളൂര്‍ മാതൃഭൂമി ന്യൂസിനോടാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്. ഗോവിന്ദച്ചാമിക്ക് വേണ്ടി കേസ് ഏല്‍പ്പിച്ചത് മുബൈയിലെ സജീവ മാഫിയ സംഘമാണെന്നാണ് ആളൂര്‍ പറയുന്നത്.

ഗോവിന്ദച്ചാമി മയക്കുമരുന്ന് മാഫിയയുടെ കണ്ണിയാണെന്നും, സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളി കൊലപ്പെടുത്തിയത് ബലാത്സംഗ ശ്രമത്തിനിടെയല്ലെന്നും മോഷണ ശ്രമത്തിനിടെയാണെന്നും ആളൂര്‍ പറഞ്ഞു. കൂടാതെ സൗമ്യയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നത് പോലീസ് കെട്ടിചമച്ചതാണെന്നും ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായതില്‍ യതൊരു കുറ്റബോധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വാദത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ സൗമ്യയുടെ അമ്മ രംഗത്തുവന്നിട്ടുണ്ട്. കേസ് വഴിതിരിച്ചു വിടാനുള്ള ആളൂരിന്റെ തന്ത്രമാണിതെന്നാണ്‌ അഡ്വ. സിപി ഉദയഭാനു ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍