TopTop
Begin typing your search above and press return to search.

പന്തളത്ത് അമ്മയെയും അച്ഛനെയും കൊന്ന് കിണറ്റില്‍ തള്ളി മൂടി; മകന്‍ പിടിയില്‍

പന്തളത്ത് അമ്മയെയും അച്ഛനെയും കൊന്ന് കിണറ്റില്‍ തള്ളി മൂടി; മകന്‍ പിടിയില്‍

പന്തളത്തിനടുത്ത് പെരുമ്പുള്ളിക്കലില്‍ ദമ്പതികളെ കൊന്ന് കിണറ്റിലിട്ട് മൂടിയ മകനെ പോലീസ് അറസ്റ്റ് ചെയ്തു കിരുകുഴി പൊങ്ങലടി കാഞ്ഞിരമിളയില്‍ കെഎം ജോണ്‍(70), ഭാര്യ ലീലാമ്മ(62) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകന്‍ മാത്യൂസ് ജോണ്‍(മജോ) അറസ്റ്റിലായി. ഇയാള്‍ പോലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്.

ഇയാള്‍ക്ക് മാനിസിക അസുഖമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. വീട്ടുപറമ്പിലെ ഉപയോഗമില്ലാത്ത കിണറ്റിലുള്ള മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ പോലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. ജൂണ്‍ 25ന് മാതാപിതാക്കളുമായി വഴക്കുണ്ടായെന്നും തുടര്‍ന്ന് ഇരുവരെയും തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നുമാണ് മജോ പോലീസിനോട് പറഞ്ഞത്. വീടിന് അല്‍പ്പം അകലെയുള്ള റബ്ബര്‍ തോട്ടത്തിലാണ് കിണര്‍ സ്ഥിതിചെയ്യുന്നത്. മണ്ണുമാന്തി യന്ത്രം കൊണ്ടുവന്ന് കിണറിനടുത്തേക്ക് വഴിയുണ്ടാക്കിയ ശേഷം മൃതദേഹങ്ങള്‍ കാറില്‍ ഇവിടേക്ക് എത്തിക്കുകയായിരുന്നെന്നാണ് മജോ പോലീസിനെ അറിയിച്ചത്.

കിണറ്റില്‍ നായ ചത്തു കിടക്കുന്നെന്നും കിണര്‍ മൂടണമെന്നും പറഞ്ഞാണ് ഇവിടേക്ക് മണ്ണുമാന്തി കൊണ്ടുവന്നത്.

Next Story

Related Stories