വീഡിയോ

‘അമ്പിളി’ക്ക് വേണ്ടി കൈയിലെ ടാറ്റൂ മായ്ച്ച് സൗബിന്‍ മച്ചാന്‍/ വീഡിയോ

ടാറ്റൂ മായ്ക്കുന്നതിന്റെ വീഡിയോ സൗബിന്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

മഹേഷിന്റെ പ്രതികാരത്തിലെ ക്രിസ്പിനെ അങ്ങനെ മറക്കാന്‍ പറ്റുമോ? തന്റെതായ അഭിനയ ശൈലിയിലൂടെ ചുരുങ്ങിയ സമയം കൊണ്ടാണ് മലയാളികയുടെ പ്രിയ താരമായി സൗബിന്‍ ഷാഹിര്‍ മാറിയത്. ഇപ്പോള്‍ സൗബിന്‍ മച്ചാന്‍ മറ്റൊരു കഥാപാത്രമായി വീണ്ടും എത്തുകയാണ്. ഗപ്പിയുടെ സംവിധായകന്‍ ജോണ്‍ പോള്‍ ജോര്‍ജിന്റെ അടുത്ത പ്രൊജക്റ്റായ ‘അമ്പിളിയില്‍’ ടൈറ്റില്‍ വേഷത്തിലാകും നടന്‍ എത്തുക

അമ്പിളിയിലെ കഥാപാത്രത്തിന് വേണ്ടി തന്റെ കൈയിലെ ടാറ്റൂ മായ്ച്ച് സൗബിന്‍ പുതിയ മേക്കോവറന് തുടക്കം കുറിക്കുകയും ചെയ്തു. ടാറ്റൂ മായ്ച്ച് കളയുന്നത് അത്ര എളുപ്പം അല്ല. സൗബിന്‍ തന്റെ ശരീരത്തിനോട് ചേരുന്ന ചേരുന്ന മേക്കപ്പ് ഇട്ടാണ് ടാറ്റൂ മായ്ച്ചിരിക്കുന്നത്. ടാറ്റൂ മായ്ക്കുന്നതിന്റെ വീഡിയോ സൗബിന്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

സിനിമയുടെ ഫസ്റ്റ്‌ലുക്ക് നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. സൗബിനൊപ്പം രണ്ട് പുതുമുഖങ്ങളാണ് അമ്പിളിയിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നസ്രിയ നസിമിന്റെ സഹോദരന്‍ നവിന്‍ നസീം, തന്‍വി റാം എന്നിവരാണ് സൗബിനൊപ്പം ചിത്രത്തിലെത്തുക.

 

View this post on Instagram

 

@rgmakeupartistry 💪🏻

A post shared by Soubin Shahir (@soubinshahir) on

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍