TopTop
Begin typing your search above and press return to search.

സൗമ്യയുടെ പോസ്റ്റ്മോര്‍ട്ടം വിവാദം; എന്തായിരുന്നു വസ്തുതകള്‍?

സൗമ്യയുടെ പോസ്റ്റ്മോര്‍ട്ടം വിവാദം; എന്തായിരുന്നു വസ്തുതകള്‍?

സൗമ്യയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ ഏറെക്കാലം മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. പോലീസ് കോടതിയില്‍ നല്‍കിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കാണിച്ചപ്പോള്‍ ഇത് താന്‍ നല്‍കിയ റിപ്പോര്‍ട്ടല്ലെന്ന് ഡോ. ഉന്മേഷ് പറഞ്ഞതോടെയാണ് പോസ്റ്റ്മോര്‍ട്ടം വിവാദമുണ്ടാകുന്നത്. ഡോ. ഷേര്‍ലി വാസു പോസ്റ്റ്മോര്‍ട്ടം നടത്തിയിട്ടില്ലെന്നും താനും ഡോ. രാജേന്ദ്രപ്രസാദും ചേര്‍ന്നാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയതെന്നുമായിരുന്നു ഡോ. ഉന്മേഷിന്റെ വാദം. തുടര്‍ന്ന് പ്രതിഭാഗത്തിന് അനുകൂലമായി ഡോ. ഉന്മേഷ് മൊഴി നല്‍കിയെന്ന ആരോപണം പിന്നാലെയുണ്ടാവുകയും അന്വേഷണത്തിന് കോടതി ഉത്തരവിടുകയും ചെയ്തു. ഡോ. ഉന്മേഷിനെ സര്‍വീസില്‍ നിന്ന്‍ സസ്പെന്‍ഡ് ചെയ്തുവെങ്കിലും പിന്നീട് ഹൈക്കോടതി അനുകൂലമായി വിധിച്ചതോടെ 11 മാസത്തിനു ശേഷം സര്‍വീസില്‍ തിരികെ പ്രവേശിച്ചു. ഈ സാഹചര്യത്തില്‍, എന്താണ് പോസ്റ്റ്മോര്‍ട്ടം വിവാദവുമായി ബന്ധപ്പെട്ട് നടന്നത്, ഇതിന്റെ വസ്തുതകള്‍ എന്താണ് തുടങ്ങിയ കാര്യങ്ങള്‍ ഹൈക്കോടതി അഭിഭാഷകനായ അഡ്വ. സി. എന്‍ നവീഷ് എഴുതുന്നു. ഡോ. ഷേര്‍ലി വാസുവിനെതിരെ ഡോ. ഉന്മേഷ് നല്‍കിയ അപകീര്‍ത്തിക്കേസില്‍ ഉന്മേഷിന് വേണ്ടി ഹാജരായത് അഡ്വ. നവീഷാണ്.2011 ഫെബ്രുവരി ഒന്നാം തീയതി എറണാകുളം-ഷൊര്‍ണ്ണൂര്‍ 56608 നമ്പര്‍ പാസഞ്ചര്‍ ട്രെയിനിലെ യാത്രക്കാരി, ഒരു വീടിന്റെ പ്രതീക്ഷയായിരുന്ന സൗമ്യ എന്ന പെണ്‍കുട്ടി ക്രൂരമായ ബലാല്‍സംഗത്തിനിരയായി കൊല ചെയ്യപ്പെട്ടു. മനുഷ്യ മനസ്സാക്ഷിയെ ഇത്രയേറെ വേട്ടയാടിയ, ഇത്രയേറെ മാധ്യമശ്രദ്ധ നേടിയ മറ്റൊരു കൊലപാതകവും ഉണ്ടായിട്ടില്ല.സൗമ്യയുടെ കൊലപാതകത്തോളം തന്നെ സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് ആര് എന്ന ചോദ്യവും മാധ്യമചര്‍ച്ചകള്‍ക്ക് വിധേയമായിട്ടുളളതാണ്. 2011 ഒക്‌ടോബര്‍ 10-ാം തീയതി തൃശൂര്‍ അതിവേഗ കോടതിയില്‍ 118-ാം കോടതി സാക്ഷിയായ, കോടതി കല്‍പ്പന പ്രകാരം ഹാജരായ തൃശൂര്‍ മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ഉന്മേഷ് എ.കെയുടെ വെളിപ്പെടുത്തല്‍ കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ഇവിടെ നാം വിശകലനം ചെയ്യുന്നത് ശരിയുടെ നാനാര്‍ത്ഥങ്ങളെ കുറിച്ചും സത്യം പറഞ്ഞതിന് ക്രൂശിക്കപ്പെട്ടവന്റെ ദയനീയതയുമാണ്.സൗമ്യ കേസ് വിചാരണ ചെയ്യുന്ന തൃശൂര്‍ അതിവേഗ കോടതിയില്‍ ഡോ. ഉന്മേഷ് പറഞ്ഞു. ''ഈ കേസില്‍ മരിച്ച സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് ഞാനാണ്. എന്നോടും എന്റെ ജൂനിയറായ ഡോ. രാജേന്ദ്ര പ്രസാദിനോടും കൂടി ഒരു ടീം ഫോം ചെയ്ത് പോസ്റ്റ്മോര്‍ട്ടം നടത്താനായി എന്റെ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ. ഷെര്‍ലി വാസു പറഞ്ഞു. അതനുസരിച്ച് 07.02.2011 രാവിലെ 7 മണിക്ക് ഞാനും രാജേന്ദ്ര പ്രസാദും കൂടിയാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. അതില്‍ എന്നെ സഹായിക്കാനായി പി.ജി വിദ്യാര്‍ത്ഥിയായ ഡോ. ആനന്ദും ഉണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് ഞാന്‍ പറഞ്ഞുകൊടുത്ത വസ്തുതകള്‍ അയാള്‍ എഴുതിയെടുത്തു. ജൂനിയര്‍ ഡോക്ടര്‍ സഞ്ജയ് ഫോട്ടോഗ്രാഫ് എടുത്തു. ഹൗസ് സര്‍ജനായ ഡോ. ഷാഹിത ഉണ്ടായിരുന്നു. അറ്റന്‍ഡേഴ്‌സായ കൃഷ്ണനും സതിയും ഉണ്ടായിരുന്നു. 7.05-ന് ആരംഭിച്ച പോസ്റ്റ്‌മോര്‍ട്ടം 9.10-ന് അവസാനിച്ചു. രാജേന്ദ്രപ്രസാദും ഞാനും തയ്യാറാക്കിയ സര്‍ട്ടിഫിക്കറ്റ് ഡോ. ഷെര്‍ലി വാസുവിനെ ഏല്പിച്ചു. ഞാന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഞാനും രാജേന്ദ്രപ്രസാദും ഒപ്പിട്ടിട്ടുണ്ട്. കെമിക്കല്‍ ലാബിലേക്കുളള റിക്വസ്റ്റും ഹിസ്റ്റോപാത്തോളജിയിലേക്കുളള റിപ്പോര്‍ട്ടും ഞാന്‍ തയ്യാറാക്കി. പോലീസിന്റെ പാസ്‌പോര്‍ട്ടില്‍ ഞാന്‍ ഒപ്പിട്ടിട്ടുണ്ട്. ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡിന് കൊടുത്ത സര്‍ട്ടിഫിക്കറ്റിന് എന്തു സംഭവിച്ചു എന്നെനിക്കറിയില്ല''.തുടര്‍ന്ന് നടന്നത് ഏകപക്ഷീയമായ വിചാരണയായിരുന്നു. ഒറ്റക്കൈയ്യനോടൊപ്പം ഡോക്ടറെ തൂക്കിക്കൊല്ലേണ്ടതാണ് എന്നു പോലും ചിലര്‍ വിളിച്ചു പറഞ്ഞു. ഡോക്ടര്‍ക്കെതിരെ ക്രിമിനല്‍ നടപടി നിയമം 340-ാം വകുപ്പുപ്രകാരം കളളത്തെളിവ് നല്‍കിയെന്നാരോപിച്ച് മാധ്യമങ്ങളും കോടതിയും നോട്ടീസ് നല്‍കി. കോടതിയില്‍ ഹാജരായ ഉന്മേഷ് തനിക്ക് പറയാനുളളത് അഡ്വ. പി.എസ് ഈശ്വരന്‍ മുഖാന്തിരം എഴുതിനല്‍കി. ''ഞാനും ഷെര്‍ലി വാസുവും നല്‍കിയ റിപ്പോര്‍ട്ടിലെ മരണകാര്യത്തില്‍ വ്യത്യസ്തതയില്ല.'' ആദ്യത്തെ മൊഴിയില്‍ ഡോക്ടര്‍ ഉറച്ചുനിന്നു. ''രാജേന്ദ്രപ്രസാദും സതിയും കൃഷ്ണനും ഡോ. ഷാഹിതയും എല്ലാം തന്നെ ഞാന്‍ ചെയ്ത പോസ്റ്റ്‌മോര്‍ട്ടത്തിന് സാക്ഷികളാണ്. രേഖകളും തെളിവുകളും അത് ശരിവെക്കുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റിന്റെ കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌ക് പരിശോധിക്കണം. വിസറാ രജിസ്റ്ററും ഡെഡ്‌ബോഡി രജിസ്റ്ററും പരിശോധിക്കണം.''എന്നാല്‍ ഡോക്ടറുടെ ആവശ്യം ചെവിപൊത്തി കണ്ണടച്ച് നീതിന്യായകോടതി എതിരേറ്റു. ഒരിക്കലും മരിക്കാത്ത സത്യം വിളിച്ചുപറഞ്ഞതിന് ഒരാള്‍ വീണ്ടും ക്രൂശിക്കപ്പെട്ടു. സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും ഉന്മേഷിനെതിരെ നടപടി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം തിരുവനന്തപുരം ഫോറന്‍സിക് വകുപ്പ് മേധാവി ഡോ. രമയും ആലപ്പുഴ ഫോറന്‍സിക് വകുപ്പ് മേധാവി ഡോ. ശ്രീകുമാരിയും അംഗങ്ങളായ ഒരു അന്വേഷണ കമ്മീഷന്‍ പ്രഖ്യാപിക്കപ്പെട്ടു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശനം നടത്തി ഡോക്ടര്‍മാരേയും സ്റ്റാഫുകളേയും രേഖകളും പരിശോധിച്ച കമ്മീഷന്റെ അന്വേഷണം സത്യം വെളിച്ചത്തുവരുന്ന രീതിയിലേക്ക് കാര്യങ്ങള്‍ പോകുന്നു എന്ന് തിരിച്ചറിഞ്ഞ ശക്തികള്‍ കോടതി പരിഗണനയിലുളള വിഷയമാണ് എന്നാരോപിച്ച് അന്വേഷണത്തെ മുളയിലേ നുളളിക്കളഞ്ഞു. പൂര്‍ത്തിയാക്കാത്ത റിപ്പോര്‍ട്ട് ഡോക്ടര്‍മാരുടേയും മറ്റും മൊഴികള്‍ സഹിതം സര്‍ക്കാരിലേക്ക് പോയി.റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചെങ്കിലും കോടതി പരിഗണനയിലാണ് എന്ന് പറഞ്ഞ് അപേക്ഷ നിരസിച്ചുകൊണ്ടേയിരുന്നു. ഡോ. ശ്രീകുമാരിയേയും ഡോ. രമയേയും തെളിവെടുപ്പിനായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടില്ല എന്നുപോലും മറുപടി നല്‍കി. അപ്പീലുകള്‍ക്കുമേല്‍ അപ്പീലുകളായി സംസ്ഥാന വിവരാവകാശ കമ്മീഷന്‍ വരെ എത്തിച്ചേര്‍ന്നു ഡോക്ടറുടെ അപേക്ഷ. അവസാനം രേഖകളും തെളിവുകളും പരിശോധിച്ച സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എം.എന്‍ ഗുണവര്‍ദ്ധനന്‍ ഡോക്ടര്‍ ഉന്മേഷിന്റെ ടെ വാദം പരിഗണിച്ച് റിപ്പോര്‍ട്ടിന്റെ പകര്‍പ്പുകളും സാക്ഷിമൊഴികളും നല്‍കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.അപ്പീല്‍ ഹര്‍ജിയില്‍ വാദം കേട്ട് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ പുറപ്പെടുവിച്ച ''മേല്‍പ്പറഞ്ഞ എന്‍ക്വയറി റിപ്പോര്‍ട്ട് ഗവണ്‍മെന്റിന് കിട്ടിയിട്ടില്ല എന്നും എന്‍ക്വയറി റിപ്പോര്‍ട്ട് അയച്ചിട്ടുളള കവറിംഗ് ലെറ്റര്‍മാത്രമേ കിട്ടിയിട്ടുളളൂ എന്ന് ഹിയറിംഗിന് ഹാജരായ സ്‌റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറും അപ്പീല്‍ അധികാരിയും പറയുകയുണ്ടായി. എന്നാല്‍ ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനിലെ ഉദ്യോഗസ്ഥര്‍ പറയുന്നത് എന്‍ക്വയറി റിപ്പോര്‍ട്ട് പൂര്‍ണ്ണമായി ഗവണ്‍മെന്റിലേക്ക് അയച്ചുകൊടുത്തു എന്നാണ്. സ്‌റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറും ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനിലെ സ്‌റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറും പരസ്പര വിരുദ്ധമായ പ്രസ്താവനയാണ് നടത്തുന്നത് എന്ന് കമ്മീഷന്‍ നിരീക്ഷിച്ചു'' എന്ന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറേറ്റ് റിപ്പോര്‍ട്ടും അതിന്റെ ഉളളടക്കവും തെളിവുസഹിതം പുറത്തുവിട്ടു. ഇല്ലാതിരുന്ന റിപ്പോര്‍ട്ട് എങ്ങിനെ പുറത്തുവന്നു? ഡോ. ശ്രീകുമാരി, രമ കമ്മീഷന്‍ റിപ്പോര്‍ട്ട് വെളിച്ചംകാണാതെ ഇരുട്ടുമുറിയിലേക്ക് തളളിവിട്ടതാര്?ആരുടെയെങ്കിലും താത്പര്യങ്ങള്‍ക്ക് എതിരാണ് റിപ്പോര്‍ട്ടെങ്കില്‍ ആ റിപ്പോര്‍ട്ട് വെളിച്ചം കാണരുതെന്ന് ആ വ്യക്തികള്‍ തീരുമാനിക്കുമെന്ന് നിശ്ചയമുളള കാര്യമാണ്. കമ്മീഷന്‍ മുമ്പാകെ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും സ്റ്റാഫുകളും നല്‍കിയ മൊഴികള്‍ ഇവിടെ അനാവരണം ചെയ്യുന്നു. ഈ മൊഴികള്‍ ആര്‍ക്കെതിരാണ് എന്ന് സാമാന്യമായും യുക്തിസഹമായും ആലോചിക്കുന്നത് നല്ലതാണെന്ന് കരുതുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പളായ ഡോ. പ്രവീണ്‍ ലാല്‍ കമ്മീഷനോട്, ''എനിക്ക് വിവിധ വ്യക്തികളില്‍ നിന്ന് മനസ്സിലായത് ഡോ. ഉന്മേഷും ഡോ. രാജേന്ദ്രപ്രസാദും ചേര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി എന്നാണ്. ആ റിപ്പോര്‍ട്ട് വകുപ്പുമേധാവിയായ ഷെര്‍ലി വാസുവിന് നല്‍കിയെന്നാണ്'' എന്ന് രേഖാമൂലം എഴുതിനല്‍കി. ''കൂടാതെ ഒന്നിലധികം പേര്‍ ചേര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തുമ്പോള്‍ ഫൈനല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ എല്ലാവരും ഒപ്പിടാറുണ്ട്'' എന്നും മൊഴി നല്‍കി. തൃശൂര്‍ മെഡിക്കല്‍ കോളേജ് അസി. പ്രൊഫസറും പോസ്റ്റ്‌മോര്‍ട്ടം ടീമിലെ അംഗവുമായ ഡോ. രാജേന്ദ്രപ്രസാദ്, കമ്മീഷനോട് താന്‍ സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ടീമിലെ ഒരു അംഗമായിരുന്നു എന്നും, ഡോ. ഉന്മേഷിനേയും എന്നേയുമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിന് വകുപ്പുമേധാവി ഡോ. ഷെര്‍ലി വാസു ചുമതലപ്പെടുത്തിയത് എന്നും മൊഴി നല്‍കി. ''ഞാനും ഉന്മേഷും ചേര്‍ന്ന് തയ്യാറാക്കിയ പോസ്റ്റ്‌മോര്‍ട്ടം സര്‍ട്ടിഫിക്കറ്റ് ഞങ്ങളുടെ ഒപ്പും സീലും പതിച്ച് കോടതിയില്‍ ഹാജരാക്കാന്‍ വകുപ്പുമേധാവിക്ക് നല്‍കി'' എന്ന ഡോ. രാജേന്ദ്രപ്രസാദിന്റെ മൊഴിക്ക് ഉപോല്‍പ്പകമായി ഫോറന്‍സിക് വകുപ്പു വിഭാഗത്തിലെ ട്രെയിനി ഡോക്ടറായ ഡോ. ആനന്ദ് ടി.പി ''ഡോ. ഉന്മേഷ് സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്ന സമയം പറഞ്ഞു തന്ന കാര്യങ്ങള്‍ ഞാന്‍ എഴുതിയെടുത്തു. ഡോ. രാജേന്ദ്രപ്രസാദ് ടീമില്‍ പെട്ട ഒരു അംഗമായിരുന്നു. വകുപ്പുമേധാവി ഡോ. ഷെര്‍ലി രാവിലെ 7.30 മണിക്ക് മാത്രമാണ് പോസ്റ്റ്‌മോര്‍ട്ടം മുറിയില്‍ എത്തിയത്''.മൊഴിയെടുത്ത് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ത്തീകരിക്കുമ്പോഴേക്കും കോടതി പരിഗണനയില്‍ ആയതിനാല്‍ സമാന്തര അന്വേഷണം കോടതിയലക്ഷ്യമാണെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സുരേശന്‍ നിര്‍ദ്ദേശം നല്‍കി. കളളത്തെളിവ് നല്‍കിയോ എന്ന് മാത്രം കോടതി പരിശോധിക്കുമ്പോള്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന രീതിയില്‍ ഡോക്ടര്‍ നിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചോ എന്ന് മാത്രമാണ് കമ്മീഷന്‍ പരിശോധിക്കുക എന്നിരിക്കെ, രണ്ടും രണ്ടാണെന്ന സുപ്രീം കോടതിയുടെ വിധിന്യായങ്ങള്‍ നിലവിലിരിക്കെ, ചിലര്‍ നല്‍കിയ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ പ്രവര്‍ത്തനം നിലക്കപ്പെട്ടു. ഗാര്‍ഹിക അന്വേഷണത്തിന്റെ ഭാഗമായുള്ള സാക്ഷി മൊഴികള്‍, ക്രിമിനല്‍ നടപടി നിയമ പ്രകാരമുള്ള കേസുകളിലേക്ക് ഇന്ത്യന്‍ തെളിവ് നിയമം 6-ാം വകുപ്പു പ്രകാരം പ്രസക്തമല്ല എന്നുള്ള ഇന്ദിരാ ഗാന്ധി കൊലപാതക കേസ്സിലെ സുപ്രധാന വിധി ഇവിടെ ഓര്‍ക്കുന്നത് നല്ലതാണ്. ((Keharsingh & others V/s. The State (Delhi Administration), AIR 1988 SC 1883)) മൊഴി നല്‍കിയ ഡോക്ടര്‍മാരും രേഖകളും സംസാരിച്ചത് ഡോക്ടര്‍ ഉന്മേഷ് കോടതിയില്‍ നല്‍കിയ മൊഴി സത്യം മാത്രമാണ് എന്നതിനാല്‍ അന്വേഷണ കമ്മീഷന് മരണം വിധിച്ചതിന് പിന്നില്‍ ഏതൊക്കെയോ ശക്തികളുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.രണ്ടാം കമ്മീഷന്റെ വരവ്
2011 നവംബര്‍ 14-ാം തീയതി മെഡിക്കല്‍ ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടര്‍ ഡോ. ആശാലത അംഗമായ ഏകാംഗ കമ്മീഷന്‍ വീണ്ടും അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കുന്നു. ഡോ. ആശാലത തൃശൂര്‍ മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച് 15 ചോദ്യങ്ങള്‍ മൊഴിയെടുത്തവര്‍ക്ക് നല്‍കി. ആരാണ് പോസ്റ്റ്‌മോര്‍ട്ടം റിക്വസ്റ്റ് സ്വീകരിക്കേണ്ടത്, ആരാണ് റിപ്പോര്‍ട്ട് എഴുതുന്നത്, റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോഴുളള നടപടിക്രമം, ആരൊക്കെയായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടക്കുന്നതു മുതല്‍ അവസാനിക്കുന്നതു വരെ ഉണ്ടായിരുന്നത്, പോസ്റ്റ്‌മോര്‍ട്ടം എപ്പോള്‍ ആരംഭിച്ചു തുടങ്ങിയ ചോദ്യങ്ങളുമായി ഏകാംഗ കമ്മീഷന്‍ ഡോക്ടര്‍മാരെ കണ്ടു. ഡോ. ഉന്മേഷും, ഡോ. രാജേന്ദ്രപ്രസാദും, ഡോ. ആനന്ദും തങ്ങളുടെ മുന്‍ മൊഴികളില്‍ ഉറച്ചുനിന്നു. ഡോക്ടര്‍ ഉന്മേഷും താനും ചേര്‍ന്നാണ് സൗമ്യയുടെ പോസ്റ്റ്മാര്‍ട്ടം ചെയ്തതെന്ന് പോസ്റ്റ്മാര്‍ട്ടം ടീമിലെ രണ്ടാമത്തെ അംഗമായ ഡോ. രാജേന്ദ്രപ്രസാദ് മൊഴി നല്‍കിയിരുന്നു. മാത്രമല്ല, ഡോ. ഷെര്‍ലി വാസു പോസ്റ്റ്മാര്‍ട്ടം ചെയ്തിട്ടില്ല എന്നും അദ്ദേഹം സ്വന്തം കൈപ്പടയില്‍ മൊഴി നല്‍കിയിട്ടുണ്ട്.തുടര്‍ന്ന് തൃശൂര്‍ ഫോറന്‍സിക് വിഭാഗം കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ശ്രീമതി. റോസയെ കമ്മീഷന്‍ ചോദ്യം ചെയ്തു. റോസ ഇപ്രകാരം മൊഴി നല്‍കി. ''സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് അടുത്ത ദിവസം തന്നെ ഡോ. ഉന്മേഷ് സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടം സര്‍ട്ടിഫിക്കറ്റ് ടൈപ്പ് ചെയ്യുവാന്‍ എന്റെ അടുത്ത് കൊണ്ടുവരികയും അതനുസരിച്ച് ഡോ. ഉന്മേഷിന്റെ 'മര്‍ഡര്‍ ഫോള്‍ഡറില്‍' ഞാന്‍ ടൈപ്പ് ചെയ്യുകയും ചെയ്തു. അടുത്ത ദിവസം ഡോ. ഉന്മേഷ് സര്‍ട്ടിഫിക്കറ്റ് വായിച്ചുനോക്കി എന്നോട് പ്രിന്റ് എടുക്കുവാന്‍ പറയുകയും 4 കോപ്പി എടുത്തുകൊടുക്കുകയും ചെയ്തു. അതുകഴിഞ്ഞ് ഡോ. ഉന്മേഷ് സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടം സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ട് ഡോ. രാജേന്ദ്രപ്രസാദിനെ കൂടി കൊണ്ട് ഒപ്പിടിക്കണമെന്ന് പറഞ്ഞ് എന്നെ തിരിച്ചേല്പിച്ചു. കാരണം ഡോ. ഉന്മേഷ് ആ ദിവസങ്ങളില്‍ ലീവ് ആയിരുന്നു. ഡോ. രാജേന്ദ്രപ്രസാദ് വന്നപ്പോള്‍ സര്‍ട്ടിഫിക്കറ്റ് ഞാന്‍ ഏല്‍പ്പിക്കുകയും ഒപ്പിട്ട് HOD-യെ ഏല്പിക്കുവാന്‍ ഡോ. ഉന്മേഷ് പറഞ്ഞിട്ടുണ്ടെന്ന് പറയുകയും ചെയ്തു. പ്രസാദ് സാര്‍ ഒപ്പിട്ട് ഫയല്‍ മേഡത്തിന്റെ അടുത്തുകൊണ്ടുപോയി തിരിച്ചുവന്ന് എന്നോട് ഇത് ഡോ. ഉന്മേഷ് വരുമ്പോള്‍, സാര്‍ മേഡത്തിന് കൊടുക്കട്ടെ എന്നും പറഞ്ഞ് ഫയല്‍ എന്നെ തിരിച്ചേല്പിച്ചു. അതുപ്രകാരം ഫയല്‍ ഞാന്‍ ഉന്മേഷ് സാറിനെ തിരിച്ചേല്പിക്കുകയും സാര്‍ അത് മേഡത്തിന് ഫോര്‍വേഡ് ചെയ്യാന്‍ കൊടുത്തിട്ടുണ്ടെന്ന് എന്നോട് പറയുകയും ചെയ്തു. അതിനുശേഷം ഏകദേശം ഒരാഴ്ച കഴിഞ്ഞ് HOD എന്റെ അടുത്ത് ഡോ. ഉന്മേഷിന്റെ പ്രിന്റ് എടുത്ത കോപ്പിയുമായി വന്ന് സൗമ്യയുടെ സര്‍ട്ടിഫിക്കറ്റില്‍ കുറച്ച് മോഡിഫിക്കേഷന്‍ വരുത്താനുണ്ടെന്ന് പറയുകയും അതുപ്രകാരം ഡോ. ഉന്മേഷിന്റെ ഫോള്‍ഡറില്‍ നിന്നും സൗമ്യയുടെ സര്‍ട്ടിഫിക്കറ്റ് തുറന്ന് എടുക്കുകയും ആ സര്‍ട്ടിഫിക്കറ്റില്‍ തന്നെ (പഴയത് നിലനിര്‍ത്താതെ) മാഡത്തിന്റെ നിര്‍ദ്ദേശപ്രകാരം മോഡിഫിക്കേഷന്‍ വരുത്തുകയും ചെയ്തു. രണ്ട് മൂന്ന് ദിവസം കൊണ്ടാണ് മോഡിഫിക്കേഷന്‍ വരുത്തിയത്. അതിനുശേഷം preamble-ലും വ്യത്യാസം വരുത്തി മാഡം അതിന്റെ നാല് കോപ്പി എടുത്തുകൊടുക്കുവാന്‍ പറയുകയും അതനുസരിച്ച് സൗമ്യയുടെ സര്‍ട്ടിഫിക്കറ്റിന്റെ രണ്ടാമതൊരു സെറ്റ് കോപ്പിയും കൂടി ഞാന്‍ മാഡത്തിന് എടുത്തുകൊടുത്തു.ഞാന്‍ കമ്പ്യൂട്ടറില്‍ രണ്ടു പ്രാവശ്യമായി അടിച്ച് രണ്ട് സെറ്റ് വീതം കോപ്പി എടുത്തത് ഹാര്‍ഡ് ഡിസ്‌ക്കില്‍ കാണുമോ എന്ന് മാഡം ചോദിച്ചിരുന്നു. അത് എനിക്കറിയില്ലെന്നും കമ്പ്യൂട്ടര്‍ എക്‌സ്‌പെര്‍ട്ടുകള്‍ക്ക് എളുപ്പം കണ്ടുപിടിക്കാന്‍ കഴിയുമെന്നുമാണ് ആളുകള്‍ പറയുന്നത് എന്ന് ഞാന്‍ പറഞ്ഞു. രണ്ട് പ്രാവശ്യം നാല് കോപ്പി വീതം എടുത്ത സര്‍ട്ടിഫിക്കറ്റിന്റെ ഓഫീസ് കോപ്പി പോലും എവിടെയാണെന്ന് എനിക്കറിയില്ല''. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗത്തിലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ ടൈപ്പ് ചെയ്യുന്ന ശ്രീമതി റോസ കമ്മീഷന്‍ മുമ്പാകെ നല്‍കിയ മൊഴി ഡോ. ഉന്മേഷിന്റെ മൊഴിയുടെ സത്യാവസ്ഥ വിളിച്ചോതുന്നതാണ്.ഫോറന്‍സിക് വിഭാഗത്തിലെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന സമയത്ത് ശരീരം വൃത്തിയാക്കുകയും മറ്റും ചെയ്യുന്ന ക്ലീനര്‍മാരായ ശ്രീമതി സതിയും കൃഷ്ണനും കമ്മീഷന്‍ മുമ്പാകെ നല്‍കിയ മൊഴി ആശാലത കമ്മീഷന്‍ ഇപ്രകാരം രേഖപ്പെടുത്തി. സതി പറഞ്ഞു. ''ഞാന്‍ ഫോറന്‍സിക് മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ക്ലീനറായി ജോലി നോക്കുന്നു. സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടം രാവിലെ 7.30-ന് തുടങ്ങി. മോര്‍ച്ചറിയില്‍ ഞാന്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു. അപ്പോള്‍ ഡോ. രാജേന്ദ്രപ്രസാദ്, ഡോ. ഉന്മേഷ്. ഡോ. ആനന്ദ്, ഡോ. സഞ്ജയ് എന്നിവര്‍ ഉണ്ടായിരുന്നു. ഡോ. ഉന്മേഷാണ് പ്രധാനമായും പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ഡോ. ഷെര്‍ലി രാവിലെ 7.30-ന് ശേഷമാണ് വന്നത്. തുടര്‍ന്ന് മോര്‍ച്ചറിയില്‍ ഉണ്ടായിരുന്നു. ഡോ. ഷെര്‍ലി പോസ്റ്റ്‌മോര്‍ട്ടം ചെയ്തില്ല. എന്നാല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു''. സതിയുടെ മൊഴി ശരിവെക്കുന്ന മൊഴി തന്നെയാണ് മറ്റൊരു സ്റ്റാഫായ കൃഷ്ണനും നല്‍കിയത്. ''കേസ് ചെയ്തത് പ്രധാനമായും ഡോ. ഉന്മേഷിന്റെ കൂടെ ഡോ. രാജേന്ദ്രപ്രസാദും ആയിരുന്നു. എഴുതിയത് ഡോ. ആനന്ദാണ്. ഏകദേശം 7.30 ആയപ്പോള്‍ ഷെര്‍ലി വാസു മാഡം വന്നു. പോസ്റ്റ്‌മോര്‍ട്ടം ചെയ്തില്ല. ഗ്ലൗസ് ഇട്ടിരുന്നില്ല. ഏകദേശം 9.30 ആയപ്പോള്‍ കേസ് തീര്‍ന്നു. ബോഡി ഏകദേശം 1/2 മണിക്കൂറിനുളളില്‍ കൊടുത്തു. അതിന് ശേഷം ഡോക്‌ടേഴ്‌സ് അവിടെ ഉണ്ടായിരുന്നു. വിസറ എടുത്ത് ഞാനും സതിയും കൂടി അയക്കാന്‍ റെഡിയാക്കി. ഉന്മേഷ് സാറാണ് എഴുതി ഒപ്പിട്ടത്''.മൊഴികളും രേഖകളും ഡോ. ഉന്മേഷ് പോസ്റ്റ്‌മോര്‍ട്ടം ചെയ്‌തെന്ന സത്യത്തിലേക്ക് വെളിച്ചം വീശുന്നുവെങ്കിലും ഡോ. ആശാലതയുടെ റിപ്പോര്‍ട്ട് ഡോ. ഉന്മേഷിനെതിരെ വിധിയെഴുതി. പോസ്റ്റ്മാര്‍ട്ടം മുറിയില്‍ ഉന്മേഷിനോടൊപ്പം ഉണ്ടായിരുന്ന ഡോ. രാജേന്ദ്രപ്രസാദിന്റെ മൊഴി എടുത്തെങ്കിലും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഡോക്ടറുടെ മൊഴി ഇടംപിടിച്ചില്ല. ഡോ. രാജേന്ദ്രപ്രസാദിന്റെ മൊഴിയെക്കുറിച്ച് ആശാലത കമ്മീഷന്‍ മൗനംപാലിക്കുന്നു. ഉന്മേഷിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു. ഉത്തരവിനെ ചോദ്യം ചെയ്ത് കേരള ഹൈക്കോടതി മുമ്പാകെ ഉന്മേഷ് നല്‍കിയ ഹര്‍ജി പരിഗണിച്ച്, തൃശൂര്‍ അതിവേഗ കോടതിയുടെ ഉത്തരവിലുള്ള ഡോ. ഉന്മേഷിനെതിരായുളള പരാമര്‍ശങ്ങള്‍ ഡോക്ടര്‍ക്കെതിരായുളള അച്ചടക്കനടപടിക്ക് ഉപയോഗിക്കരുത് എന്നും വിധിയെഴുതി.ഡോ. ആശാലത കമ്മീഷന്‍ മുമ്പാകെ നല്‍കപ്പെട്ട മൊഴികള്‍ വെളിച്ചം കാണാതിരിക്കാന്‍ ഏതൊക്കെയോ ശക്തികള്‍ ശ്രമം നടത്തിയിരുന്നു എന്ന് ചരിത്രം തെളിയിക്കുന്നു. ഡോ. ഉന്മേഷ് നല്‍കിയ അപേക്ഷ പരിഗണിച്ച് റിപ്പോര്‍ട്ടിന്റെ കോപ്പി നല്‍കിയിരുന്നെങ്കിലും റിപ്പോര്‍ട്ടിനോടൊപ്പമുള്ള മൊഴികള്‍ നല്‍കുവാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഇടപെടലില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ടിനോടൊപ്പം സാക്ഷിമൊഴികളും നല്‍കുവാന്‍ നിര്‍ദ്ദേശം നല്‍കി. പുറത്തുവന്ന മൊഴികള്‍ സത്യത്തിലേക്ക് വെളിച്ചം വീശുന്നതും ഉന്മേഷ് കോടതിയില്‍ സൂചിപ്പിച്ചത് സത്യം മാത്രമാണ് എന്ന് അടിവരയിടുന്നതുമാണ്. മൊഴികളും രേഖകളും സത്യത്തിലേക്ക് വെളിച്ചം വീശുമ്പോള്‍ കേവലം ഒരു വ്യക്തിയുടെ മൊഴി മാത്രം വിശ്വസിക്കുന്നതിലേക്ക് ഡോ. ആശാലത കമ്മീഷന്‍ എത്തിച്ചേര്‍ന്നത് ഗൗരവകരമാണ്. സാക്ഷികളും രേഖകളും സംസാരിച്ചതില്‍ നിന്നും വിഭിന്നമായി സ്വന്തം നിഗമനത്തിലേക്ക് എത്തുവാന്‍ കമ്മീഷനെ നയിച്ചത് എന്താണ് എന്നത് ചര്‍ച്ച ചെയ്യേണ്ടതും പരിശോധിക്കേണ്ടതുമാണ്.
രേഖകള്‍ സംസാരിക്കുന്നു.
1. കേരള പോലീസ് കെ.പി.എഫ്. നമ്പര്‍ 102 ഫോറം:- പോസ്റ്റ് മോര്‍ട്ടം പരിശോധനക്ക് ശരീരം അയക്കുന്നതോടൊപ്പം പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടുപോകുന്ന പോലീസ് ഉദ്യോഗസ്ഥന്‍ ശരീരം കണ്ടപ്പോഴുളള അവസ്ഥ, ശരീരം കണ്ടെത്തിയ സ്ഥലം, ശരീരത്തില്‍ കണ്ടെത്തിയ മുറിവുകള്‍, മരിക്കാനുണ്ടായ സാഹചര്യം, പോലീസ് ഇന്‍ക്വസ്റ്റില്‍ കാണപ്പെടുന്ന പ്രത്യക്ഷ മരണകാരണം തുടങ്ങിയവ ഉള്‍പ്പെടെ കേസിനെ സംബന്ധിച്ച രത്‌നചുരുക്കം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന ഡോക്ടര്‍ക്ക് നല്‍കുന്ന അപേക്ഷയാണ് കെ.പി.എഫ്. നമ്പര്‍ 102 ഫോറം. തൃശൂര്‍ അതിവേഗ കോടതി മുമ്പാകെ ഈ രേഖ പ്രോസിക്യൂഷന്‍ മാര്‍ക്ക് ചെയ്തിട്ടുളളതാണ്.2. പോസ്റ്റ്മാര്‍ട്ടം ഡിറ്റൈയില്‍ഡ് നോട്ട് : പോസ്റ്റ്മാര്‍ട്ടം ചെയ്യുന്ന സമയം തയ്യാറാക്കുന്ന കരട് രേഖയാണ് പോസ്റ്റ്മാര്‍ട്ടം ഡിറ്റൈയില്‍ഡ് നോട്ട്. ആ രേഖയെ അടിസ്ഥാനമാക്കിയാണ് അന്തിമ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. തൃശൂര്‍ അതിവേഗ കോടതിയില്‍ ഹാജരാക്കപ്പെട്ട പോസ്റ്റ്മാര്‍ട്ടം ഡിറ്റൈയ്ല്‍ നോട്ടില്‍ ഡോ. രാജേന്ദ്രപ്രസാദിന്റെയും ഡോ. ഉന്മേഷിന്റേയും ഒപ്പും സീലും ഉള്ളതാണ്. എന്തുകൊണ്ട് ഡോ. ഷെര്‍ലി വാസുവിന്റെ സീല്‍ ഈ രേഖയില്‍ ഇടംപിടിച്ചില്ല?3. കെമിക്കല്‍ അനാലിസിസ് ഫോര്‍വേഡിംഗ് നോട്ട്:- പോസ്റ്റ്‌മോര്‍ട്ടം ചെയ്യപ്പെടുന്ന ശരീരത്തിന്റെ ആന്തരികാവയവങ്ങള്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനക്കായി റീജിയണല്‍ കെമിക്കല്‍ ലബോറട്ടറിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ അയച്ചുകൊടുക്കുന്ന അടിസ്ഥാന രേഖയാണ് കെമിക്കല്‍ അനാലിസിസ് ഫോര്‍വേഡിംഗ് നോട്ട്. സൗമ്യയുടെ ആന്തരികാവയവങ്ങളും രക്തവും ഗുഹ്യഭാഗത്തു നിന്നെടുത്ത സ്വാബ്, സ്മിയര്‍ ഉള്‍പ്പെടെയുളള വസ്തുക്കള്‍ ശരീരത്തില്‍ നിന്ന് ശേഖരിച്ച് സീല്‍ ചെയ്ത് കൊച്ചിയിലെ കെമിക്കല്‍ അനാലിസിസ് ലബോറട്ടറിയിലേക്ക് അയച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുളളത് ഡോ. ഉന്മേഷിന്റെ കൈയക്ഷരത്തിലാണ്. കെമിക്കല്‍ അനാലിസിസ് ഫോര്‍വേഡിംഗ് നോട്ടിന്റെ രണ്ടാമത്തെ പേജില്‍ ഒപ്പിട്ടിരിക്കുന്നതും സീല്‍ പതിപ്പിച്ചിട്ടുളളതും ഡോ. ഉന്മേഷിന്റേതാണ്.

4. കെമിക്കല്‍ അനാലിസിസ് സര്‍ട്ടിഫിക്കറ്റ്:- പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സര്‍ക്കാര്‍ കെമിക്കല്‍ അനാലിസിസ് ലബോറട്ടറിയില്‍ ആന്തരികാവയവങ്ങള്‍ പരിശോധിച്ച ശേഷം അവിടുന്ന് നല്‍കുന്ന സര്‍ട്ടിഫിക്കറ്റാണ് കെമിക്കല്‍ അനാലിസിസ് സര്‍ട്ടിഫിക്കറ്റ്. വിവിധ ശാസ്ത്രീയ പരിശോധനകള്‍ നടത്തി സര്‍ക്കാര്‍ കെമിക്കല്‍ അനാലിസിസ് ലാബറട്ടറികള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ക്ക് കേസ് തെളിയിക്കുന്നതിന് ഏറെ പ്രാധാന്യമുളളതും ക്രിമിനല്‍ നടപടി നിയമത്തിന്റെ 293-ാം വകുപ്പു പ്രകാരം തെളിവില്‍ സ്വീകരിക്കാന്‍ കഴിയുന്നതുമാണ്. അതിവേഗ കോടതി മാര്‍ക്ക് ചെയ്ത 23.02.2011, 24.02.2011 തീയതികളിലായി 781, 783 എന്നീ നമ്പറുകളോടുകൂടി എറണാകുളത്ത് സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ കെമിക്കല്‍ അനാലിസിസ് ലബോറട്ടറി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കയച്ച കെമിക്കല്‍ അനാലിസിസ് സര്‍ട്ടിഫിക്കറ്റ് സംബോധന ചെയ്തിട്ടുളളത് ഡോ. ഉന്മേഷിനേയാണ്. കെമിക്കല്‍ അനാലിസിസ് സര്‍ട്ടിഫിക്കറ്റില്‍ എന്തുകൊണ്ട് ഡോ. ഉന്മേഷിന്റെ പേര് വന്നു എന്നുള്ളത് സത്യത്തിലേക്ക് വെളിച്ചം വീശുന്നതാണ്.5. വിസറാ രജിസ്റ്റര്‍:- പോസ്റ്റ്‌മോര്‍ട്ടം ചെയ്യപ്പെടുന്ന ശരീരത്തിന്റെ ആന്തരികാവയവങ്ങള്‍ അയച്ചുകൊടുത്തതിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന തൃശൂര്‍ മെഡിക്കല്‍ കോളേജിലെ രജിസ്റ്ററാണ് വിസറാ രജിസ്റ്റര്‍. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ 2011ലെ 176-ാം നമ്പര്‍ പോസ്റ്റ്‌മോര്‍ട്ടമായ സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തതിന്റെ വിവരങ്ങള്‍ വിസറാ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സൗമ്യയുടെ ആന്തരികാവയവങ്ങള്‍ അയച്ചതിനെ സംബന്ധിച്ചും പോസ്റ്റ്‌മോര്‍ട്ടം ആരാണ് നടത്തിയതെന്നും ആ രേഖയില്‍ വിവരിക്കുന്നുണ്ട്. ഡോ. ഉന്മേഷിന്റെ സ്വന്തം കൈപ്പടയില്‍ ഡോ. എ.കെ.യു, ഡോ. ആര്‍.പി (ഡോ. ഉന്മേഷ്, ഡോ. രാജേന്ദ്രപ്രസാദ്) എന്നാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ പേരിന്റെ കോളത്തില്‍ രേഖപ്പെടുത്തിയിട്ടുളളത്. എന്തുകൊണ്ട് പോസ്റ്റ്‌മോര്‍ട്ടം ചെയ്തുവെന്ന് പറയുന്ന ഷെര്‍ലി വാസുവിന്റെ പേര് വിസറാ രജിസ്റ്ററില്‍ ഇടംപിടിച്ചില്ല? ഈയിടെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും വിസറാ രജിസ്റ്റര്‍ കാണാതായ സംഭവത്തെ സംബന്ധിച്ച് അന്വേഷണം ഉണ്ടാകുകയും ഡോ. ഉന്മേഷിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം പോലീസ് അന്വേഷണം ആരംഭിച്ചപ്പോഴേക്കും വിസറാ രജിസ്റ്റര്‍ തനിയെ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. വിസറാ രജിസ്റ്റര്‍ അപ്രത്യക്ഷമാക്കാന്‍ ശ്രമിച്ചത് ആരാണെന്ന് കണ്ടെത്തേണ്ടതുണ്ട്.6. കോള്‍ഡ് റൂം അഥവാ ഡെഡ്‌ബോഡി രജിസ്റ്റര്‍:- പോസ്റ്റ്മാര്‍ട്ടം ചെയ്യപ്പെടുന്ന മൃതശരീരത്തിന്റെ വിവരങ്ങളും ചെയ്ത വ്യക്തിയുടെ വിവരങ്ങളുമെല്ലാം അടങ്ങുന്നതും മോര്‍ച്ചറി വിഭാഗത്തിലെ സ്റ്റാഫുകള്‍ മാത്രം കൈകാര്യം ചെയ്യുന്നതുമായ രജിസ്ട്രറാണ് കോള്‍ഡ് റൂം അഥവാ ഡെഡ്‌ബോഡി രജിസ്റ്റര്‍. 183-ാം സീരിയല്‍ നമ്പറായി ഡോ. ഉന്മേഷിന്റെയും ഡോ. രാജേന്ദ്രപ്രസാദിന്റെയും പേര് മോര്‍ച്ചറി സ്റ്റാഫായ സതി രേഖപ്പെടുത്തിയിട്ടുണ്ട്. ആ രേഖയില്‍ ഇരു ഡോക്ടര്‍മാരുടെയും പേരിന് താഴെയായി Dr. S.V (ഡോ. ഷെര്‍ലി വാസു) എന്ന് രേഖപ്പെടുത്തിയത് ഡോ. ഷെര്‍ളി വാസുവിന്റെ തന്നെ കൈയ്യക്ഷരത്തിലാണ് എന്നത് ദുരൂഹത നിറഞ്ഞതാണ്. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ കോള്‍ഡ് റൂം അഥവാ മോര്‍ച്ചറി രജിസ്റ്ററില്‍ എവിടെയെങ്കിലും ഒരു ഡോക്ടറുടെ കൈയ്യക്ഷരം കാണുന്നുണ്ടെങ്കില്‍ അത് 183-ാം സീരിയല്‍ നമ്പറായുള്ള സൗമ്യ പോസ്റ്റ്മാര്‍ട്ടം കോളത്തില്‍ മാത്രമാണ് എന്നത് ദുരൂഹത നിറഞ്ഞതാണ്.
7. കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്ക്:- തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ ടൈപ്പ് ചെയ്ത് സൂക്ഷിച്ചുവെച്ചിരിക്കുന്ന കമ്പ്യൂട്ടറിന്റെ തലച്ചോറാണ് ഹാര്‍ഡ് ഡിസ്‌ക്കുകള്‍. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് ഓരോ ഡോക്ടര്‍മാരും അവരുടെ ഡ്രാഫ്റ്റ് റിപ്പോര്‍ട്ടുകള്‍ ടൈപ്പ് ചെയ്യുന്നതിന് വേണ്ടി കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റായ റോസയെ ഏല്‍പ്പിക്കാറുണ്ട്. റോസ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്കില്‍ ഓരോ വ്യക്തിയുടെ ഫോള്‍ഡറിലും ആ വ്യക്തികള്‍ ചെയ്ത പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വിവിധ ഫയലുകളിലാക്കി ടൈപ്പ് ചെയ്ത് വെക്കുന്നു. ഇപ്പോഴും സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് മറ്റൊരാള്‍ പ്രിന്റെടുക്കുന്നത് വരേക്കും വിശ്രമിക്കുന്നത് ഡോ. ഉന്മേഷിന്റെ ഫോള്‍ഡറിലാണ്. എന്തുകൊണ്ട് ഡോ. ഉന്മേഷിന്റെ ഫോള്‍ഡറില്‍ സൗമ്യ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വിശ്രമം കൊളളുന്നു? ഡോ. ഷെര്‍ലി വാസുവിന്റെ ഫോള്‍ഡറില്‍ എന്തുകൊണ്ട് സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടം വിശ്രമം കൊളളുന്നില്ല? എന്തുകൊണ്ട് സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് മാത്രം രണ്ടു തവണകളിലായി പ്രിന്റെടുക്കപ്പെട്ടു?രേഖകള്‍ സംസാരിക്കുന്നത് ഡോ. ഉന്മേഷ് പറഞ്ഞത് ശരിയാണ് എന്നതാണ്. ഡോ. ഉന്മേഷ് ശരിയാണെങ്കില്‍ തെറ്റ് ഏതാണ് എന്ന് പരിശോധിക്കേണ്ടത് നീതിന്യായകോടതിയും ജനങ്ങളുമാണ്. ഇപ്പോഴും ചില ചോദ്യങ്ങള്‍ അവശേഷിക്കുന്നു. ടീം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ അഥവാ ഒന്നിലധികം ഡോക്ടര്‍മാര്‍ ചെയ്യുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ അതില്‍ പങ്കെടുത്ത എല്ലാ ഡോക്ടര്‍മാരും ഒപ്പുവെക്കുകയും സീല്‍ പതിക്കുകയും വേണമെന്നത് സാമാന്യേന കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജുകളിലും അനുവര്‍ത്തിച്ചുവരുന്ന അലിഖിത നിയമമാണ്. ഡോ. ആശാലത കമ്മീഷന്‍ ഡോക്ടര്‍മാരോടും മറ്റും ചോദിച്ച 8-ാമത്തെ ചോദ്യമായ ആരാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഒപ്പുവെക്കേണ്ടത് എന്ന ചോദ്യത്തിന് ഉത്തരമായി ഡോ. ഇഗ്നേഷ്യസും, ഡോ. ഹിതേഷ് ശങ്കറും ഡോ. രാജേന്ദ്രപ്രസാദും, ഡോ. ആനന്ദും ഒരേപോലെ പറയുന്നതും പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറാണ് റിപ്പോര്‍ട്ടില്‍ ഒപ്പുവെക്കേണ്ടത് എന്നാണ്. സൗമ്യ പോസ്റ്റ്മാര്‍ട്ട വിവാദത്തെ സംബന്ധിച്ച് ഏറെ മാധ്യമശ്രദ്ധ വന്ന സമയം ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ കേരളത്തിലെ തൃശൂര്‍ ഉള്‍പ്പെടെയുള്ള 5 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഫോറന്‍സിക് വകുപ്പ് മേധാവികളോട് പോസ്റ്റ്മാര്‍ട്ടം ചെയ്യുന്നതിന്റെ നടപടികളെ സംബന്ധിച്ചും ഒന്നിലധികം ഡോക്ടര്‍മാര്‍ ചേര്‍ന്ന് നടത്തുന്ന ടീം പോസ്റ്റ്മാര്‍ട്ടം ആണെങ്കില്‍ അതില്‍ ആരെല്ലാം ഒപ്പുവെക്കണം എന്നതിനെ സംബന്ധിച്ചും വിവരങ്ങള്‍ നല്‍കുവാന്‍ നിര്‍ദ്ദേശിച്ച് 19-10-2011 തിയ്യതി ഒരു ഉത്തരവ് നല്‍കി. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേരള സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് ആവശ്യപ്പെട്ട മൂന്നാമത്തെ ചോദ്യത്തിന് ഉത്തരമായി തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് എന്നീ മെഡിക്കല്‍ കോളേജുകളിലെ ഫോറന്‍സിക് വകുപ്പ് മേധാവികള്‍ ഒരേസ്വരത്തില്‍ ടീം പോസ്റ്റ്മാര്‍ട്ടമാണെങ്കില്‍ അതില്‍ പങ്കെടുത്ത മുഴുവന്‍ ഡോക്ടര്‍മാരും ഒപ്പുവെക്കണമെന്ന് മറുപടി നല്‍കിയപ്പോള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ മേധാവി ഡോ. ഷെര്‍ലി വാസു മാത്രം കോടതി പരിഗണയിലാണ് വിഷയം എന്നതിനാല്‍ മറുപടി നല്‍കുവാന്‍ കഴിയില്ലെന്ന് രേഖാമൂലം അറിയിച്ചിട്ടുള്ളതാണ്.ഒന്നിലധികം ഡോക്ടര്‍മാര്‍ ചേര്‍ന്നുളള പോസ്റ്റ്‌മോര്‍ട്ടമാണെങ്കില്‍ ആ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചെയ്ത ഡോക്ടര്‍മാര്‍ എല്ലാവരുംതന്നെ ഒപ്പുവെക്കേണ്ടതുണ്ട് എന്നതാണ് സര്‍ക്കാര്‍ ചട്ടം. എന്തുകൊ


Next Story

Related Stories