TopTop
Begin typing your search above and press return to search.

ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ ജയം

ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ ജയം

അഴിമുഖം പ്രതിനിധി

ട്വന്റി-20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ വിജയം. ഇരു ടീമുകളും ടൂര്‍ണമെന്റില്‍ നിന്നും പുറത്തായസ്ഥിതിക്ക് മത്സരം അപ്രസക്തമായിരുന്നെങ്കിലും വിജയത്തോടെ നാട്ടിലേക്ക് തിരിച്ചുപോകാമെന്ന കണക്കു കൂട്ടലിലായിരുന്നു ഇരു ടീമുകളും.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങേണ്ടി വന്ന ശ്രീലങ്കയ്ക്ക് ഓപ്പണിംഗ് വിക്കറ്റില്‍ ദില്‍ഷനും ചണ്ഡിമാലും ചേര്‍ന്ന് നല്ല തുടക്കമാണ് നല്‍കിയതെങ്കിലും അതു മുതലാക്കാന്‍ അവര്‍ക്ക് ആയില്ല. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ കൃത്യതയ്ക്കു മുന്നില്‍ ശ്രീലങ്ക 19.3 ഓവറില്‍ 120 റണ്‍സിന് എല്ലാവരും പുറത്തായി. 36 റണ്‍സ് നേടിയ ദില്‍ഷനാണ് ടോപ് സ്‌കോറര്‍.

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 17. 4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഹാഷിം അംല 52 പന്തില്‍ 56 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ ഡിവില്ലിയേഴ്‌സ് 12 പന്തില്‍ 20 റണ്‍സ് നേടി അംലയ്‌ക്കൊപ്പം നിന്നു. ഒമ്പത് റണ്‍സ് നേടിയ ഡി കോക്കിന്റെയും 31 റണ്‍സ് നേടിയ ഡുപ്ലിസിയുടേയും വിക്കറ്റുകളാണ് അവര്‍ക്ക് നഷ്ടമായത്.

ഇന്നത്തെ തോല്‍വിയോടെ ടൂര്‍ണമെന്റില്‍ അഫ്ഗാനിസ്ഥാനോട് മാത്രം നേടിയ വിജയവുമായിട്ടാണ് നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്ക നാട്ടിലേക്കു മടങ്ങുന്നത്.

Next Story

Related Stories