Top

സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നില ഗുരുതരം

സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നില ഗുരുതരം

അഴിമുഖം പ്രതിനിധി

കരളില്‍ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ബംഗ്ലൂരു എച്ച്.സി.ജി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സംസ്ഥാന നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ നില ഗുരുതരം. സര്‍ജറി വിഭാഗത്തിലെ ഐസിയുവില്‍ കഴിയുന്ന അദ്ദേഹത്തിന് ഇന്നലെ വൈകീട്ട് ഓപ്പറേഷന്‍ നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും മോശം ആരോഗ്യസ്ഥിതിയെ തുടര്‍ന്ന് വേണ്ടെന്ന് വച്ചു. പകരം റേഡിയേഷന്‍ ചികിത്സയാണ് ഇപ്പോള്‍ നല്‍കുന്നത്.

മന്ത്രിമാരായ രമേശ് ചെന്നിത്തലയും കെ.സി. ജോസഫും ഇന്നലെ ആശുപത്രിയിലെത്തി അദ്ദേഹത്തെ കണ്ടിരുന്നു. സ്പീക്കറെ കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റാനുള്ള നീക്കം അവര്‍ നടത്തിയെങ്കിലും നില ഗുരുതരമായതിനാല്‍ വേണ്ടെന്ന് വച്ചു.

അസുഖത്തെതുടര്‍ന്ന് ഡല്‍ഹി, അമേരിക്ക എന്നിവിടങ്ങളില്‍ കാര്‍ത്തികേയന് നേരത്തെ ചികിത്സ നടത്തിയിരുന്നു. തുടര്‍ന്ന് നാട്ടിലെത്തിയ സ്പീക്കറെ ആരോഗ്യനില മോശമായതിനാല്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അവിടെനിന്നും ഒരാഴ്ച മുന്‍പാണ് ബംഗ്ലൂരുവിലേക്ക് കൊണ്ട് പോയത്.


Next Story

Related Stories